You are Here : Home / USA News

കറുത്ത വര്‍ഗക്കാരനെ വെടിവച്ചുകൊന്ന പാക്കിസ്ഥാനി പൊലീസ് ഓഫിസര്‍ക്ക് 25 വര്‍ഷം ജയില്‍ ശിക്ഷ

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, April 30, 2019 01:34 hrs UTC

വെസ്റ്റ് പാംബീച്ച് (ഫ്‌ലോറിഡ): വാഹനത്തിനു സമീപം നിന്നിരുന്ന 31 കാരനായ കോറി ജോണ്‍സനെ വെടിവച്ചു കൊന്ന കേസില്‍ അമേരിക്കന്‍ പാക്കിസ്ഥാനി മുന്‍ ഫ്‌ലോറിഡാ പൊലീസ് ഓഫിസര്‍ നോമാന്‍ രാജയെ (41) 25 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. 2015 ലായിരുന്ന കേസിനാസ്പദമായ സംഭവം.
 
ഡ്രമ്മിസ്റ്റായ കോറി രാത്രി പരിപാടി കഴിഞ്ഞു മടങ്ങുമ്പോള്‍ വാഹനം കേടായതിനെ തുടര്‍ന്ന് റോഡിനരികില്‍ പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു. സിവില്‍ ഡ്രസില്‍ അവിടെയെത്തിയ രാജ കോറിയുമായി വാക്ക് തര്‍ക്കം ഉണ്ടാക്കുകയും,  കോറി തന്റെ കയ്യിലുണ്ടായിരുന്ന ലൈസെന്‍സുള്ള റിവോള്‍വര്‍ പുറത്തെടുക്കുകയും ചെയ്തു. സ്വയരക്ഷാര്‍ത്ഥം രാജ ഉടനെ കോറിയെ വെടിവച്ചു വീഴ്ത്തി. പുറകിലുണ്ടായിരുന്ന ട്രക്ക് ഡ്രൈവര്‍ ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. ഈ തെളിവുകളാണ് രാജ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
 
കൊല്ലപെട്ട കോറിയുടെ പിതാവ് ജീവപര്യന്തം ശിക്ഷ നല്‍കണമെന്നാണ് കോടതിയില്‍ ആവശ്യപ്പെട്ടൂ. മുപ്പതു വര്‍ഷത്തെിനിടെ ആദ്യമായാണ് വെടിവച്ച് കൊലപ്പെടുത്തിയ കേസില്‍ പൊലീസ് ഓഫിസര്‍ക്ക് 25 വര്‍ഷം തടവ് ശിക്ഷ വിധിക്കപ്പെട്ടത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.