You are Here : Home / USA News

ബദ്ധവൈരികളായ സൗത്ത് സുഡാന്‍ നേതാക്കളുടെ ഷൂ ചുംബിച്ച് ഐക്യ ആഹ്വാനവുമായി മാര്‍പാപ്പ

Text Size  

Story Dated: Saturday, April 13, 2019 10:16 hrs UTC

വത്തിക്കാന്‍: വര്‍ഷങ്ങളായി വച്ചുപുലര്‍ത്തുന്ന വിദ്വേഷവും വൈരവും വെടിഞ്ഞ് ഐക്യത്തോടും സ്‌നേഹത്തോടും മുന്നോട്ടുപോകണമെന്നു സൗത്ത് സുഡാന്‍ രാഷ്ട്രീയ നേതാക്കളോട് മാര്‍പാപ്പ. ഏപ്രില്‍ 12-നു വ്യാഴാഴ്ച വത്തിക്കാനില്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ച സൗത്ത് സുഡാന്‍ പ്രസിഡന്റ് സല്‍വ കാര്‍, പ്രതിപക്ഷ നേതാവ് റിക് മാച്ചര്‍ എന്നിവരുടെ മുന്നില്‍ മുട്ടുകുത്തി ഇരുവരുടേയും ഷൂ ചുംബിച്ചശേഷമാണ് പാപ്പ സ്‌നേഹസന്ദേശം നല്‍കിയത്. 
 
2011-ല്‍ സുഡാനില്‍ നിന്നും സ്വാതന്ത്ര്യം നേടി സൗത്ത് സൗത്ത് സുഡാനില്‍ ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് 400,000 പേരാണ് കൊല്ലപ്പെട്ടത്. ഇതിന് നേതൃത്വം നല്‍കിയതാവട്ടെ സാല്‍വകിറും, റിക് മാച്ചറുമായിരുന്നു. 
 
ആഭ്യന്തര കലഹത്തെ തുടര്‍ന്നു പതിനായിരങ്ങളാണ് പട്ടിണിയുടേയും, മനുഷ്യാവകാശ ലംഘനങ്ങളുടേയും രക്തപങ്കിലമായ ഭൂമിയില്‍ നിന്നും പലായനം ചെയ്യേണ്ടിവന്നത്. 
 
സുഡാനില്‍ മുപ്പതുവര്‍ഷം ഏകാധിപതിയായി ഭരണം നടത്തിയ പ്രസിഡന്റ് ഒമര്‍ അല്‍ ബഷീറിനെ സൈനിക അട്ടിമറിയിലൂടെ പുറത്താക്കിയതിനു മണിക്കുറുകള്‍ക്കുള്ളിലാണ് പോപ്പ് സമാധാന സന്ദേശവുമായി രാഷ്ട്രീയ നേതാക്കളുടെ സമീപം എത്തിയത്. 
 
നിങ്ങള്‍ രണ്ടുപേരും ഒരേ രാജ്യത്തെ നേതാക്കന്മാരാണെന്നും, ജനങ്ങളെ ഭിന്നിപ്പിക്കുന്ന, ഭയപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്മാറണമെന്നും പോപ്പ് അഭ്യര്‍ത്ഥിച്ചു. രണ്ടു നേതാക്കന്മാരുടേയും, ഒരു സ്ത്രീയുടേയും ഉള്‍പ്പടെ നാലുപേരുടെ ഷൂ ചുംബിച്ച് അവരെ ആശ്ശേഷിക്കുന്നതിനും പോപ്പ് മറന്നില്ല. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.