You are Here : Home / USA News

ഇന്ത്യൻ വംശജന്റെ നഷ്ടപ്പെട്ട 25000 ഡോളർ തിരിച്ചു നൽകി അമേരിക്കൻ ദമ്പതികൾ

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, December 01, 2018 03:00 hrs UTC

ജോർജിയ∙ നഷ്ടപ്പെട്ട 25000 ഡോളർ ഇന്ത്യൻ വംശജന് തിരിച്ചു നൽകി അമേരിക്കൻ ദമ്പതികള്‍. 25000 ഡോളറാണ് ഇന്ത്യൻ വംശജനായ ഗൗതം ബായ് പട്ടേലിന് തിരിച്ചു നൽകി യുഎസ് ദമ്പതികളായ ജെഫും, മിഷേലും മാതൃകയായത്. ഗൗതം ബാങ്കിലടയ്ക്കാൻ കൊണ്ടുപോയ പണമാണ് നഷ്ടമായത്.

സ്റ്റോർ ഉടമസ്ഥനായ ഗൗതം പണം നഷ്ടപ്പെട്ട് പരിഭ്രാന്തനായി ഓടി നടക്കുന്നതിനിടെയാണ് ദമ്പതികൾക്കു ലഭിച്ച പണമടങ്ങിയ ബാഗ് റിങ്കൺ പൊലീസ് ഡിപ്പാർട്ട്മെന്റിനെ ഏൽപിച്ചത്. ഇതിനിടയിൽ തുക നഷ്ടപ്പെട്ട വിവരം പട്ടേൽ പൊലീസിനെ അറിയിച്ചിരുന്നു. ബാഗ് പട്ടേലിന്റേതാണെന്ന് ബോധ്യപ്പെട്ടതോടെ പൊലീസ് തിരിച്ചേൽപിക്കുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.