You are Here : Home / USA News

ചന്ദ്രനിൽ നിന്നും കൊണ്ടു വന്ന പാറ കഷ്ണങ്ങൾ ലേലത്തിൽ പിടിച്ചത് 855,000 ഡോളറിന്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, December 01, 2018 02:57 hrs UTC

ന്യൂയോർക്ക്∙ അൻപത് വർഷം മുൻപ് ചന്ദ്രനിൽ നിന്നും കൊണ്ടുവന്ന പാറ കഷ്ണങ്ങൾ ന്യുയോർക്കിൽ നടന്ന ലേലത്തിൽ 855,000 ഡോളറിന് പേര് വെളിപ്പെടുത്തുവാൻ ആഗ്രഹിക്കാത്ത അമേരിക്കക്കാരൻ സ്വന്തമാക്കി.

1970 ലെ സോവിയറ്റ് ലൂന –16 മിഷനാണ് ചന്ദ്രനിൽ നിന്നും പാറ കഷ്ണങ്ങൾ ഭൂമിയിലെത്തിച്ചത്. 1950–60 കാലഘട്ടത്തിൽ സോവിയറ്റ് സ്പെയ്സ് പ്രോഗ്രാം മുൻ ഡയറക്ടർ സർജി കൊറൊലോവിന്റെ വിധവയുടെ കൈവശമായിരുന്നു ലേലം ചെയ്ത പാറ കഷ്ണങ്ങൾ. ഭർത്താവിന്റെ സ്മരണയ്ക്കായി സോവിയറ്റ് യൂണിയൻ ഭരണാധികാരികളാണ് ഇത് ഇവരെ ഏൽപിച്ചത്.

1970 സെപ്റ്റംബറിലാണ് ലൂനാ –16 ചന്ദ്രനിലിറങ്ങിയത്. 25 സെന്റീ മീറ്റർ ആഴത്തിൽ ചുരന്നാണ് പാറ കഷ്ണങ്ങൾ ശേഖരിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.