You are Here : Home / USA News

രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ ആത്മസംയമനം പാലിക്കണം: ഫോമ

Text Size  

Story Dated: Tuesday, October 29, 2013 11:00 hrs UTC

അനിയന്‍ ജോര്‍ജ്‌

കേരളത്തിനാകെ അപമാനമുണ്ടാക്കി കണ്ണൂരില്‍ മുഖ്യമന്ത്രിയെ കയ്യേറ്റത്തിനെതിരേ പ്രതികരിക്കാനും പ്രതിക്ഷേധിക്കുവാനും ഫോമാ പൊളിറ്റിക്കല്‍ ഫോറം ചെയര്‍മാന്‍ തോമസ്‌ ടി. ഉമ്മനും, കോര്‍ഡിനേറ്റര്‍ ബിജു തോമസും അമേരിക്കന്‍ മലയാളികളെ ആഹ്വാനം ചെയ്‌തു. ജനാധിപത്യത്തിന്റെ സമുന്നത മൂല്യങ്ങള്‍ സംരക്ഷിക്കാനും സമാധാനവും സന്തോഷവും സ്‌നേഹവും കേരള മക്കളില്‍ നിലനിര്‍ത്താനും വേണ്ടി വടക്കേ അമേരിക്കന്‍ മലയാളികളുടെ ദേശീയ സംഘടനയായ ഫോമ ഒക്‌ടോബര്‍ 30-ന്‌ വൈകിട്ട്‌ ഒമ്പതു മണിക്ക്‌ ഒരു മിനിറ്റ്‌ മൗന പ്രാര്‍ത്ഥന നടത്തുന്നു. അമേരിക്കയിലേയും കാനഡയിലേയും എല്ലാ പ്രവാസി മലയാളികളും ഒരു മിനിറ്റ്‌ നേരം നമ്മുടെ ഭരണാധികാരികള്‍ക്കുവേണ്ടിയും ജനജീവിതം ക്ലേശകരമാക്കുന്ന അക്രമ പരിപാടികള്‍ അവസാനിപ്പിക്കുന്നതും, സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരേയുള്ള പീഡനങ്ങള്‍ക്കെതിരേയും മലയാളികള്‍ സഹിഷ്‌ണുതയോടും സമാധാനത്തോടും സ്‌നേഹത്തോടും ജീവിക്കാനും വേണ്ടിയാണ്‌ പ്രാര്‍ത്ഥനാ യജ്ഞം നടത്തുന്നതെന്ന്‌ ഫോമാ പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യുവും, സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസും അറിയിച്ചു. മൗന പ്രാര്‍ത്ഥനയ്‌ക്കുശേഷം ഫോമയുടെ നേതൃത്വത്തില്‍ നടത്തുന്ന കോണ്‍ഫറന്‍സ്‌ കോളില്‍ എല്ലാ മലയാളി സംഘടനാ നേതാക്കളും മുഖ്യമന്ത്രിക്കെതിരേ നടന്ന കൈയ്യേറ്റ ശ്രമത്തെ അപലപിക്കുവാനും സമാധാനവും സഹിഷ്‌ണുതയും പുലര്‍ത്തുവാനും പങ്കുചേരണമെന്ന്‌ തോമസ്‌ ടി. ഉമ്മനും ബിജുവും ആഹ്വാനം ചെയ്‌തു. തീയതി: ഒക്‌ടോബര്‍ 30 ബുധനാഴ്‌ച സമയം: വൈകിട്ട്‌ 9 മണി (ഇ.ടി) കോണ്‍ഫറന്‍സ്‌: 712 432 1500. കോഡ്‌ 289975#

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.