You are Here : Home / USA News

മുഖ്യമന്ത്രിക്ക്‌ നേരേയുള്ള ആക്രമണം കാടത്തം: ഫോമ

Text Size  

Story Dated: Monday, October 28, 2013 10:16 hrs UTC

കേരളാ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക്‌ നേരേ നടന്ന കൈയ്യേറ്റ ശ്രമം തികച്ചും അപലപനീയവും പ്രതിക്ഷേധാര്‍ഹവും കാടത്തവുമാണെന്ന്‌ മുന്‍ ഫോമാ സെക്രട്ടറി അനിയന്‍ ജോര്‍ജ്‌ പ്രസ്‌താവിച്ചു. പരിഷ്‌കൃത ലോകത്ത്‌ ജീവിക്കുന്ന ഒരു ജനതയ്‌ക്ക്‌, ഏറ്റവും വലിയ ജനാധാപത്യരാജ്യമെന്ന്‌ അവകാശപ്പെടുന്ന ഇന്ത്യയ്‌ക്ക്‌ തന്നെ അപമാനകരമാണ്‌ തെരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രിയെ ആക്രമിക്കുകവഴി തെളിയിക്കപ്പെട്ടത്‌. ഈ അക്രമത്തിനെതിരേ ശക്തമായ പ്രതിക്ഷേധം ഫോമയ്‌ക്കുവേണ്ടി പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യു, ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌, ഫോമാ പൊളിറ്റിക്കല്‍ ഫോറം ചെയര്‍മാന്‍ തോമസ്‌ ടി. ഉമ്മന്‍ എന്നിവര്‍ രേഖപ്പെടുത്തി. ഒരു ജനാധിപത്യരാജ്യത്ത്‌ സമാധാനപരമായി പ്രതിക്ഷേധിക്കുവാന്‍ ആര്‍ക്കും അവകാശമുണ്ട്‌. എന്നാല്‍ കല്ലും വടിയും എറിഞ്ഞ്‌ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ ആക്രമിക്കുന്നത്‌ സാക്ഷര കേരളത്തിന്‌ അപമാനകരമാണ്‌. ഇനിയും ഇതാവര്‍ത്തിക്കുവാന്‍ ഒരു രാഷ്‌ട്രീയ പാര്‍ട്ടിയും ഇടനല്‍കരുത്‌- ഫോമാ നേതാക്കളായ ശശിധരന്‍ നായര്‍, ജോണ്‍ ടൈറ്റസ്‌, ബേബി ഊരാളില്‍, ജോണ്‍ സി. വര്‍ഗീസ്‌, ബിനോയി തോമസ്‌, വര്‍ഗീസ്‌ ഫിലിപ്പ്‌ എന്നിവര്‍ ഒരു സംയുക്ത പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.