You are Here : Home / USA News

127-മത് സാഹിത്യ സല്ലാപം 'അമേരിക്കയിലെ മലയാള ഭാഷാപഠനം ' ചര്‍ച്ച

Text Size  

Story Dated: Friday, August 03, 2018 11:25 hrs UTC

ജയിന്‍ മുണ്ടയ്ക്കല്‍

2018 ജൂണ്‍ രണ്ടാം തീയതി ശനിയാഴ്ച സംഘടിപ്പിച്ച നൂറ്റിയിരുപത്തിയാറാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം കവിയും പുരോഗമന സാഹിത്യകാരനും ചിന്തകനുമായ സാമുവല്‍ കൂടലിന്റെ 'സാമുവലിന്റെ സുവിശേഷം' എന്ന പുസ്തകത്തെ പ്രബുദ്ധരായ അമേരിക്കന്‍ മലയാളികള്‍ക്ക് പരിചയപ്പെടുത്തുന്നതിനും ആ പുസ്തകത്തെക്കുറിച്ചും ഗ്രന്ഥ രചയിതാവിനെക്കുറിച്ചും കൂടുതല്‍ മനസ്സിലാക്കുവാനുമായിട്ടാണ് വിനിയോഗിച്ചത്. അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ സ്ഥിരമായി പങ്കെടുക്കുന്നവരെ കൂടാതെ സാമുവല്‍ കൂടലിന്റെ അടുത്ത അനുയായികളും സുഹൃത്തുക്കളും ഈ സല്ലാപത്തില്‍ പങ്കെടുത്തു. അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി സാമുവേല്‍ കൂടല്‍ ഇപ്പോള്‍ ന്യൂയോര്‍ക്കിലുണ്ട്. അദ്ദേഹവുമായി ബന്ധപ്പെടുവാന്‍ 15167393867 എന്ന നമ്പറില്‍ വിളിക്കാവുന്നതാണ്. അദ്ദേഹത്തിന്റെ 'സാമുവലിന്റെ സുവിശേഷം രണ്ടാം ഭാഗം' അമേരിക്കയില്‍ വച്ച് പ്രകാശനം ചെയ്യുന്നതാണ്.

'ഫൊക്കാന' വാര്ഷികത്തോടനുബന്ധിച്ചുള്ള സാഹിത്യ സമ്മേളനം പ്രമാണിച്ച് ജൂലൈ മാസത്തിലെ സാഹിത്യ സല്ലാപം വേണ്ടെന്നു വെയ്ക്കുകയുണ്ടായി. തമ്പി ആന്റണി, ബാബുജി മാരാമണ്‍ കാനഡ, തിരുകൊച്ചി സാമുവേല്‍, രാജമ്മ തോമസ്, മഞ്ജു കൊളമ്പസ്, ജോര്‍ജ്ജ് വര്‍ഗീസ്, ഡോ. തെരേസ ആന്റണി, ജോണ്‍ കൊടിയന്‍ സാന്ഫ്രാന്‌സിസ്‌കോ, അബ്ദുല്‍ പുന്നയൂര്‍ക്കളം, അനു ഓസ്‌ട്രേലിയ, മാത്യു നെല്ലിക്കുന്ന്, ഡോ. രാജന്‍ മര്‍ക്കോസ്, രാജു തോമസ്, ജോസഫ് പൊന്നോലി, കുര്യാക്കോസ്, ഡോ. എന്‍. പി. ഷീല, വര്‍ഗീസ് എബ്രഹാം ഡെന്‍വര്‍, സജി, ജേക്കബ് തോമസ് വിളയില്‍, ചാക്കോ ജോര്‍ജ്ജ്, മാര്‍ഗരറ്റ് ജോസഫ്, അലക്‌സാണ്ടര്‍ മാത്യു, ജേക്കബ് കോര, ജോസഫ് ജോര്‍ജിയ, പി. എം. മാത്യു, പി. പി. ചെറിയാന്‍, സി. ആന്‍ഡ്‌റൂസ്, ജയിന്‍ മുണ്ടയ്ക്കല്‍ എന്നിവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു. അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി ധാരാളം ശ്രോതാക്കളും ഉണ്ടായിരുന്നു. എല്ലാ മാസത്തിലെയും ആദ്യ ശനിയാഴ്ചയിലായിരിക്കും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ആദ്യശനിയാഴ്ചയും രാവിലെ പത്തു മുതല്‍ പന്ത്രണ്ട് വരെ (ഈസ്‌റ്റേണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്‍ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ് ..... 18572320476 കോഡ് 365923 ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. jain@mundackal.com , internationalmalayalam@gmail.com എന്ന ഇമെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 8133893395 / 4696203269

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.