You are Here : Home / USA News

എന്‍.എസ്.എസ്. ഓഫ് ഹഡ്‌സണ്‍വാലി പിക്‌നിക്ക് നടത്തി

Text Size  

Story Dated: Wednesday, July 25, 2018 11:27 hrs UTC

ജയപ്രകാശ് നായര്‍

ന്യൂയോര്‍ക്ക്: എന്‍.എസ്.എസ്. ഓഫ് ഹഡ്‌സണ്‍വാലിയുടെ ആദ്യത്തെ പിക്‌നിക്ക് വിപുലമായ പരിപാടികളോടെ നടത്തി. ഹഡ്‌സണ്‍വാലി ഏരിയയിലുള്ള നായര്‍ കുടുംബാംഗങ്ങള്‍ ഒത്തുകൂടി ജൂലൈ 22 ഞായറാഴ്ച രാവിലെ 10 മണി മുതല്‍ വൈകിട്ട് 4 മണിവരെ റോക്ക്‌ലാന്‍ഡ് സ്‌റ്റേറ്റ് പാര്‍ക്കില്‍ വെച്ചായിരുന്നു പിക്‌നിക് സംഘടിപ്പിച്ചത്. നാടന്‍ വിഭവങ്ങളും ബാര്‍ബിക്യുവും എല്ലാവരും ആസ്വദിച്ചു. എല്ലാ പ്രായക്കാര്‍ക്കും പങ്കെടുക്കാവുന്ന രീതിയില്‍ സംഘടിപ്പിച്ച വിവിധ കായിക മത്സരങ്ങള്‍ പിക്‌നിക്കിനു മാറ്റുകൂട്ടി. എന്‍.എസ്.എസ്. ഓഫ് ഹഡ്‌സണ്‍വാലിയുടെ പ്രഥമ സംരംഭമായ ഈ പിക്‌നിക്കില്‍ നിരവധി പേരെ പങ്കെടുപ്പിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പ്രസിഡന്റ് ജി.കെ. നായര്‍ പറഞ്ഞു. യോങ്കേഴ്‌സ് മുതല്‍ ആല്‍ബനി വരെ വ്യാപിച്ചുകിടക്കുന്ന ഹഡ്‌സണ്‍വാലിയിലെ സമുദായാംഗങ്ങളുടെ ഈ സൗഹൃദ കൂട്ടായ്മയില്‍ അംഗങ്ങളാകുവാന്‍ നിരവധി കുടുംബങ്ങള്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സെക്രട്ടറി പത്മാ നായരും, ട്രഷറര്‍ കൃഷ്ണകുമാറും പിക്‌നിക്കിന് നേതൃത്വം നല്‍കി. അപ്പുക്കുട്ടന്‍ നായര്‍, മുരളി പണിക്കര്‍, ഗോപിനാഥ് കുറുപ്പ്, ഇന്ദുചൂഡന്‍ പണിക്കര്‍, പ്രീതാ നമ്പ്യാര്‍, വിനോദ്, ഹരി, സുബ്രഹ്മണ്യന്‍ എന്നിവര്‍ പിക്‌നിക്ക് വിജയിപ്പിക്കുവാന്‍ പ്രയത്‌നിച്ചു. എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്കയുടെ വൈസ് പ്രസിഡന്റ് കൂടിയായ ഗോപിനാഥ് കുറുപ്പ് നന്ദി പ്രകാശിപ്പിച്ചു. തദവസരത്തില്‍ 2018 ആഗസ്റ്റ് 10, 11, 12 തിയ്യതികളില്‍ ചിക്കാഗോയില്‍ വെച്ചു നടക്കുന്ന നായര്‍ സംഗമത്തിലേക്ക് ഏവരെയും ക്ഷണിക്കുകയും സംഗമം വിജയിപ്പിക്കേണ്ടത് നമ്മുടെ കടമയാണെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.

റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.