You are Here : Home / USA News

ചിക്കാഗൊയ്ക്ക് എലികളുടെ തലസ്ഥാന നഗരമെന്ന് പദവി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, July 24, 2018 11:27 hrs UTC

ചിക്കാഗൊ: അമേരിക്കയില്‍ ഇതുവരെ എലികളുടെ ഒന്നാമത്തെ കേന്ദ്രമായി അറിയപ്പെട്ടിരുന്ന ന്യൂയോര്‍ക്ക് സിറ്റിയില്‍ നിന്നും ആസ്ഥാനം ഇപ്പോള്‍ നേടിയെടുത്തത് ചിക്കാഗൊ നഗരം! 2017 ല്‍ അവസാനിച്ച സ്ഥിതി വിവര കണക്കുകള്‍ അനുസരിച്ചു 2017 ല്‍ മാത്രം എലി ശല്യത്തെ കുറിച്ചുള്ള 50963 പരാതികളാണ് അധികൃതര്‍ക്ക് ഇവിടെ നിന്നും ലഭിച്ചത്. 2014 ല്‍ ലഭിച്ചതാകട്ടെ 32855 അമ്പത്തിയഞ്ച് ശതമാനത്തിന്റെ വര്‍ദ്ധനവ്. ന്യൂയോര്‍ക്കില്‍ ലഭിച്ച 19152 പരാതികളുമായി വിന്‍ഡി സിറ്റി എന്നറിയപ്പെടുന്ന ചിക്കാഗൊ നഗരം താരതമ്യപ്പെടുത്തുമ്പോള്‍ 31000 ത്തിലധികമാണ് ഇവിടെ നിന്നും ലഭിച്ചിട്ടുള്ളത്. വ്യാപകമായി പരന്ന് കിടക്കുന്ന ഗാര്‍ബേജും, അടുത്തടുത്ത് സ്ഥിതി ചെയ്യുന്ന എണ്ണമറ്റ കെട്ടിടങ്ങളും എലി പെരുപ്പത്തിന് കാരണമാകുന്നു എന്നാണ് സര്‍വ്വെ ചൂണ്ടിക്കാണിക്കുന്നത്. പിസാ റാറ്റ് എന്നാണ് എലികള്‍ അറിയപ്പെടുന്നത്. അപ്പാര്‍ട്ട്‌മെന്റ് സെര്‍ച്ച് സര്‍വ്വീസ് renthop.com നടത്തിയ സര്‍വ്വെയുടെ ഫലങ്ങളാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. എലി ശല്യത്തെ കുറിച്ചുള്ള പരാതികള്‍ ലഭിച്ചാല്‍ സിറ്റി അധികൃതര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് സാനിറ്റേഷന്‍ സ്‌പോക്ക്മാന്‍ മാര്‍ജാനി വില്യംസ് പറഞ്ഞു സിറ്റികളിലെ ഓരോ ലക്ഷം വീടുകളില്‍ നിന്നും ശരാശരി ചിക്കാഗൊ (50963), വാഷിംഗ്ടണ്‍ ഡി സി (5036), ബോസ്റ്റണ്‍ (2488), ന്യൂയോര്‍ക്ക് (19152) പരാതികളാണ് ലഭിച്ചിരിക്കുന്നതെന്ന് സര്‍വ്വെ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.