You are Here : Home / USA News

ഗ്രാജ്വേറ്റ് ചെയ്ത 44 വിദ്യാര്‍ത്ഥികള്‍ക്ക് അഭിനന്ദനം

Text Size  

ജോസ്‌ കണിയാലി

kaniyaly@sbcglobal.net

Story Dated: Saturday, July 21, 2018 01:28 hrs UTC

ന്യൂയോര്‍ക്ക്: ജീവിതത്തില്‍ ഒരുപടി കൂടി മുന്നേറിയര്‍ക്ക് ന്യൂയോര്‍ക്ക് സെന്റ്‌മേരീസ് സീറോ മലബാര്‍ ഇടവകയുടെ അനുമോദനവും ആദരവും. വിശുദ്ധ കുര്‍ബാനയില്‍ ഈശോയുടെ സാന്നിധ്യം പ്രോജ്വലിഷിക്കുന്ന കോര്‍പ്പസ് ക്രിസ്റ്റി ഞായറാഴ്ചയായിരുന്നു ഇടവകയില്‍ നിന്നും ഈ വര്‍ഷം ഗ്രാജ്വേറ്റ് ചെയ്ത 44 വിദ്യാര്‍ത്ഥികള്‍ക്ക് അഭിനന്ദനം ചൊരിഞ്ഞത്. വിശുദ്ധ കുര്‍ബാനയുടെ അതീന്ദ്രിയ ശക്തിയും പരിശുദ്ധാത്മാവിന്റെ വരദാനങ്ങളും അനര്‍ഗളമായി വര്‍ഷിക്കുന്ന കോര്‍പ്പസ് ക്രിസ്റ്റി ദിനം തന്നെയാണ് ഭാവിയുടെ വാഗ്ദാന ങ്ങളായ യുവത്വത്തെ അനുമോദിക്കാനുളള ഉചിതമായ സമയമെന്ന് ഇടവക വികാരി ഫാ. ജോണ്‍ മേലേപ്പറും അഭിപ്രായപ്പെട്ടു. ഈശോയ്ക്ക് ജന്മം നല്‍കിയതിലൂടെ പരിശുദ്ധ അ മ്മ നല്‍കിയ ജീവിത മാതൃകയും ത്യാഗവും സ്വര്‍ഗീയ സന്തോഷവും കോര്‍പ്പസ് ക്രിസ്റ്റി ദിനത്തില്‍ അനുസ്മരിക്കപ്പെടുന്നുണ്ട്. ഹൈസ്‌കൂള്‍, കോളജ്, പ്രൊഫഷണല്‍ കോഴ്‌സുകള്‍ ഉള്‍പ്പടെയുളള വിവിധ തലങ്ങളില്‍ നിന്നുളള 44 വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷം ഗ്രാജ്വേറ്റ് ചെയ്തത്. 21 ഹൈസ്‌കൂള്‍ ഗ്രാജ്വേ റ്റുകള്‍, ബാച്ചിലര്‍ ബിരുദം നേടിയ 11 പേര്‍, അഞ്ച് മാസ്‌റ്റേഴ്‌സ് ബിരുദധാരികള്‍, ആറ് നേ ഴ്‌സ് പ്രാക്ടീഷണര്‍മാര്‍ എന്നിവര്‍ക്കൊപ്പം ഫാര്‍മസിയില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കിയ ഒരു വിദ്യാര്‍ത്ഥിയും അനുമോദനം സ്വീകരിച്ചവരുടെ പട്ടികയിലുണ്ടായിരുന്നു.

ഗ്രാജ്വേറ്റ്‌സിനായി അര്‍പ്പിച്ച കുര്‍ബാനക്കു ശേഷമായിരുന്നു അനുമോദന ചടങ്ങ്. ന മ്മുടെ വിശ്വാസ കൂട്ടായ്മക്ക് ഭാവിയുടെ വാഗ്ദാനമായ നിങ്ങള്‍ക്ക് ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാനാകുമെന്ന് വികാരി ഫാ. ജോണ്‍ മേലേപ്പുറം ഉദ്‌ബോധിപ്പിച്ചു. ഈ കൂട്ടായ്മയുടെ ഭാവി നിങ്ങളിലാണെന്ന് മനസിലാക്കിയുളള ജീവിതമാണ് ഓരോ യുവാവും യുവതിയും നയിക്കേണ്ടത്. നിങ്ങളുടെ മാതാപിതാക്കളാല്‍ രൂപപ്പെടുത്തിയെടുത്ത ഈ വിശ്വാസ സ മൂഹത്തിന്റെ പിന്‍മുറക്കാരായ നിങ്ങള്‍ ഈ ഇടവകയെ രണ്ടാം വസതിയായി കരുതേണ്ടതാണ്. തീഷ്ണമായ വിശ്വാസ പാരമ്പര്യത്തിന്റെ പിന്‍തുടര്‍ച്ചക്കാരായി അമേരിക്കയിലെ ത്തിയ നമ്മള്‍ ആ പാരമ്പര്യം പറിച്ചു നടപ്പെട്ട ഈ രാജ്യത്ത് തുടരുന്നതിലും വിജയിച്ചി ട്ടുണ്ട്. വിദ്യാഭ്യാസ മികവിലൂടെ ജീവിത വിജയത്തിനായി യത്‌നിക്കുന്നതിനൊപ്പം വിശ്വാ സ പാരമ്പര്യത്തിന്റെ മുന്നോട്ടുളള പ്രയാണത്തിലും നമ്മുടേതായ സംഭാവനകള്‍ നല്‍കേ ണ്ടതുണ്ടെും ഫാ. മേലേപ്പുറം ഓര്‍മ്മിപ്പിച്ചു. ഇതു രണ്ടാംവര്‍ഷമാണ് സെന്റ്‌മേരീസ് ഇടവകയില്‍ ഗ്രാജ്വേറ്റുകളെ അനുമോദിക്കുന്ന ചടങ്ങ് സംഘടിപ്പിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.