You are Here : Home / USA News

മലയാളികളെ വിശ്വപൗരന്മാരെന്നാണ് വിശേഷിപ്പിക്കേണ്ടത് :രമേശ് ചെന്നിത്തല

Text Size  

Story Dated: Sunday, July 08, 2018 01:52 hrs UTC

ലോകരാഷ്ട്രങ്ങള്‍ ഇന്‍വെസ്റ്റ് മന്ത്ര എന്നതിനു പിന്നാലെ പോയതിനാല്‍ പല രാജ്യങ്ങളിലേയും പൗരന്മാര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ നഷ്ടപ്പെടുന്നുവെന്ന് ഫൊക്കാനയുടെ പതിനെട്ടാമത് കണ്‍വന്‍ഷന്റെ സമാപന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു . സ്വന്തം പൗരന്മാര്‍ക്ക് തൊഴില്‍ സംരക്ഷിക്കുവാന്‍ ബാധ്യസ്ഥരായ യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയുമൊക്കെ മറ്റു കുടിയേറ്റക്കാരെ തൊഴില്‍ മേഖലയില്‍ നിന്ന് ഒഴിവാക്കി തുടങ്ങി. അതു ഓരോ രാജ്യങ്ങളുടേയും നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. തദ്ദേശീയര്‍ക്ക് തൊഴില്‍ നല്‍കുമ്പോള്‍ വിദേശികള്‍ തഴയപ്പെടുന്നത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഇന്ത്യന്‍ സമൂഹത്തെയാണ്. ഇന്ന് കേരളത്തില്‍ നിന്ന് ഐ.ടി കമ്പനികളില്‍ ജോലി ചെയ്യുന്നവരുടെ തൊഴില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെ. കാലാവസ്ഥാ വ്യതിയാനം വ്യാപാരത്തിലും വാണിജ്യത്തിലും വികസന മുരടിപ്പുണ്ടാക്കാന്‍ കാരണമാകുന്നുണ്ട്. മലേഷ്യയില്‍ തൊഴിലെടുക്കാന്‍ പോയ പലര്‍ക്കും തൊഴില്‍ അവസരം നഷ്ടപ്പെട്ടപ്പോഴാണ് 1950-കളില്‍ ഇംഗ്ലണ്ടിലേക്ക് നിരവധി മലയാളികള്‍ കുടിയേറിയത്. 1970-കളില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ മലയാളികള്‍ കൂട്ടത്തോടെ പ്രവാസജീവിതം ആരംഭിച്ചു. ഗള്‍ഫിലെ പല രാജാക്കന്മാരുടേയും ഭരണനിര്‍വഹണത്തിലും രാഷ്ട്രനിര്‍മാണത്തിലും മുഖ്യ പങ്കുവഹിച്ചത് മലയാളികളാണ്. ഈ രാജ്യങ്ങളിലെല്ലാം സ്വന്തം പൗരന്മാരുടെ തൊഴില്‍ സംരക്ഷിക്കാന്‍ നിയമം നിര്‍മിക്കേണ്ടിവന്നപ്പോള്‍ പുറത്തുപോകുന്നവരില്‍ ഭൂരിഭാഗവും മലയാളികളാണ്. ഏതു രാജ്യത്തു പോയാലും ആ രാജ്യവുമായി ഇഴുകിച്ചേരുന്ന പ്രകൃതക്കാരാണ് മലയാളികള്‍. മലയാളികളെ വിശ്വപൗരന്മാരെന്നാണ് വിശേഷിപ്പിക്കേണ്ടത്. കാരണം ലോകത്തില്‍ എവിടെ പോയാലും മലയാളികളെ കാണാനാകും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.