You are Here : Home / USA News

എന്‍എസ്എസ് ഓഫ് ഹഡ്സണ്‍‌‌വാലിയുടെ വാര്‍ഷിക പിക്‌നിക്ക് 22ന്

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Saturday, July 07, 2018 03:51 hrs UTC

ന്യൂയോര്‍ക്ക്∙എന്‍എസ്എസ് ഓഫ് ഹഡ്സണ്‍‌‌വാലിയുടെ വാര്‍ഷിക പിക്നിക്ക് ജൂലൈ 22 ഞായറാഴ്ച രാവിലെ 10 മുതല്‍ 5 വരെ റോക്ക്‌ലാന്‍ഡ് ലേക്ക് സ്റ്റേറ്റ് പാര്‍ക്കില്‍ (റോക്ക്‌ലാന്‍ഡ് ലേക്ക് റോഡ്, വാലി കോട്ടേജ്, ന്യൂയോര്‍ക്ക് 10989) Lot No.5-ല്‍ നടത്തുമെന്നു പ്രസിഡന്റ് ജി.കെ. നായര്‍ അറിയിച്ചു.

ഹഡ്സണ്‍‌വാലിയില്‍ അധിവസിക്കുന്ന നായര്‍ സമുദായാംഗങ്ങളുടെ ഒത്തുചേരലിനുള്ള അവസരം കൂടിയായിരിക്കും ഇതെന്നു സെക്രട്ടറി പത്മാവതി നായര്‍ പറഞ്ഞു.

നായര്‍ സമുദായാംഗങ്ങളുടെ കേന്ദ്ര സംഘടനയായ എന്‍എസ്എസ് ഓഫ് നോര്‍ത്ത് അമേരിക്ക 2010-ല്‍ ന്യൂയോര്‍ക്കില്‍ രൂപീകരിക്കുകയും അതോടനുബന്ധിച്ച് എന്‍എസ്എസ് ഓഫ് ഹഡ്സണ്‍‌വാലി (NSSOFHV) 2011 മുതല്‍ ഹഡ്സണ്‍‌വാലി റീജിയണില്‍ പ്രവര്‍ത്തിച്ചുവരുന്നു. പ്രസ്തുത സംഘടനയില്‍ അംഗങ്ങളാകാന്‍ താൽപര്യമുള്ള നായര്‍ സമുദായാംഗങ്ങള്‍ താഴെ പറയുന്ന ഭാരവാഹികളുമായി ബന്ധപ്പെടുക:

പ്രസിഡന്റ് ജി.കെ. നായര്‍ (845) 269-1445, സെക്രട്ടറി പത്മാവതി നായര്‍ (845) 268-2992, ട്രഷറര്‍ കൃഷ്ണകുമാര്‍ (845) 825-9306.

ഷിക്കാഗോയില്‍ 2018 ഓഗസ്റ്റ് 10,11,12 തീയതികളില്‍ നടക്കുന്ന എന്‍എസ്എസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നായര്‍ സംഗമത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നുവെന്ന് എന്‍എസ്എസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ വൈസ് പ്രസിഡന്റ് ഗോപിനാഥ് കുറുപ്പ് അറിയിച്ചു.

കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ താൽപര്യമുള്ളവര്‍ റജിഷ്ട്രേഷന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക് ഗോപിനാഥ് കുറുപ്പ് (845) 548-3938 മായി ബന്ധപ്പെടേണ്ടതാണ്.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.