കരോൾട്ടൺ (ഡാലസ്) ∙ ബിലീവേഴ്സ് ബൈബിൾ ചാപ്പലിന്റെ നേതൃത്വത്തിൽ പ്രീകെ മുതൽ ഗ്രേഡ് എട്ടു വരെയുള്ള കുട്ടികൾക്കായി വെക്കേഷൻ ബൈബിൾ സ്കൂൾ സംഘടിപ്പിക്കുന്നു. ഓൾഡ് ഡന്റൺ റോഡിലുള്ള (കരോൾട്ടൺ) ചാപ്പലിൽ ജൂലൈ 16 മുതൽ 21 വരെ നടക്കുന്ന ക്യാംപിലേക്ക് പ്രവേശനം സൗജന്യമാണ്. തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെ വൈകിട്ട് 6.30 മുതൽ 8.45 വരെയാണ് വിബിഎസ്.
സ്റ്റോറി ടൈം, കലാ കായിക വിനോദങ്ങൾ, ഗാന പരിശീലനം, ബൈബിൾ പഠനം തുടങ്ങിയവ വിബിഎസ് ഉണ്ടായിരിക്കും. ആറ് ദിവസം നീണ്ടു നിൽക്കുന്ന ക്യാംപിൽ പങ്കെടുക്കുന്നവർക്ക് പ്രത്യേക സമ്മാനങ്ങളും ലഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. ജാതിമത ഭേദമെന്യേ ഏവരേയും ക്ഷണിക്കുന്നതായും അറിയിപ്പിൽ പറയുന്നു. വിവരങ്ങൾക്ക്: ജെറി മോഡിയിൽ: 817 734 6991, ജോസ് പൊന്മനശ്ശേരി: 972 571 4226.
Comments