You are Here : Home / USA News

ഗര്‍ഭചിത്രം നിരോധിക്കണമെന്ന അന്ത്യാഭിലാഷം നിറവേറ്റുമെന്ന് ഗവർണർ

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, June 26, 2018 08:49 hrs UTC

ടെംപിൾ (ടെക്സസ് )∙ ബോണ്‍ കാൻസറുമായി മരണത്തെ പ്രതീക്ഷിച്ചു കഴിയുന്ന പതിനാറുകാരൻ ജെറമ്യ തോമസിന്റെ അന്ത്യാഭിലാഷം മാനിച്ചു ഗർഭചിത്രം അവസാനിപ്പിക്കുമെന്ന് ടെലിഫോൺ സന്ദേശത്തിൽ ടെക്സസ് ഗവർണർ ഗ്രേഗ് ഏബട്ട് ഉറപ്പുനൽകി.

ഹൈസ്കൂൾ അത്‍ലാറ്റായിരുന്ന തോമസിന്റെ നട്ടെല്ലിലുണ്ടായ രണ്ടു ട്യൂമറുകൾ കായികതാരത്തെ ശാരീരികമായി തളർത്തിയിരുന്നു. കലിഫോര്‍ണിയ, മെക്സിക്കോ, ടെക്സസ് തുടങ്ങിയ സ്ഥലങ്ങളിൽ ചികിത്സ നടത്തിയെങ്കിലും രോഗം മൂർച്ചിക്കുകയായിരുന്നു. പത്തു ശതമാനം പോലും ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിനുള്ള സാധ്യതകൾ നഷ്ടപ്പെട്ടതോടെ തന്റെ ജീവിത്തിൽ ഏറ്റവും കൂടുതൽ ആഗ്രഹിച്ച ഗർഭചിത്ര നിരോധനം നടപ്പാക്കാണമെന്നാവശ്യം ഗവർണറെ അറിയിക്കുകായായിരുന്നു. മരണശേഷം എന്റെ ജീവിതം കൊണ്ടു ഇത്രയെങ്കിലും നേടാനായെന്ന് മറ്റുള്ളവര്‍ ഒാര്‍മിക്കുന്നിനാണ് ഇൗ ആവശ്യം തോമസ് ഉന്നയിച്ചത്.

ഞായറാഴ്ചയാണ് ഗവര്‍ണറില്‍ നിന്നുള്ള ഫോണ്‍ കോൾ ലഭിച്ചതും. തോമസിന്റെ ആഗ്രഹപ്രകാരം ഗർഭചിത്രം ഇല്ലായ്മചെയ്യുന്ന ബില്ലിനെ കുറിച്ചു ചർച്ച ചെയ്യുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

റിപ്പബ്ലിക്കൻ പാർട്ടി ഇൗ വിഷയത്തിൽ അനുകൂല തീരുമാനം നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. എബോർഷൻ ക്ലിനിക്കുകൾക്കെതിരെ കുടുംബാംഗങ്ങള്‍ക്കൊപ്പം തോമസ്സും പ്രവർത്തിച്ചുരുന്നു.

1973 മുതൽ 60 മില്യൺ കുഞ്ഞുങ്ങളാണ് ജനിക്കാതെ തന്നെ മരിച്ചത്. ജനസംഖ്യയുടെ മൂന്നിൽ ഒന്ന് ഇങ്ങനെ ഭൂമുഖത്തുനിന്നും തുടച്ചു നീക്കപ്പെട്ടു. ഗവര്‍ണർ ഗ്രേഗിന്റെ തീരുമാനം പ്രാവർത്തികമാക്കാൻ പ്രാത്ഥിക്കുമെന്ന് തോമസ് പറഞ്ഞു‌

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.