You are Here : Home / USA News

മാർത്തോമ്മ ഫാമിലി കോൺഫറൻസ് ജൂലൈ 5 മുതൽ 8 വരെ ഹൂസ്റ്റണിൽ

Text Size  

Story Dated: Sunday, June 24, 2018 02:48 hrs UTC

ന്യൂയോർക്ക് ∙ മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ഹൂസ്റ്റൺ രാജ്യാന്തര വിമാനത്താവളത്തിനു സമീപമുള്ള ഹോട്ടൽ ഹിൽട്ടണിൽ ജൂലൈ 5 മുതൽ 8 വരെ ഭദ്രാസനത്തിലെ ഏറ്റവും വലിയ കുടുംബ സംഗമം ആയ 32 –ാം മാർത്തോമ്മ ഫാമിലി കോൺഫറൻസ് നടത്തുന്നു.

നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനാധിപൻ ബിഷപ് ഡോ. ഐസക് മാർ ഫിലക്സിനോസ്, തിരുവനന്തപുരം – കൊല്ലം ഭദ്രാസനാധിപൻ ബിഷപ് ജോസഫ് മാർ ബർണബാസ്, ചെങ്ങന്നൂർ –മാവേലിക്കര ഭദ്രാസനാധിപൻ തോമസ് മാർ തിമോത്തിയോസ് ജനീവ, സ്വിറ്റ്സർലൻഡ് എന്നീ ഇടവകകളിലെ വികാരിയും ബഹുമുഖ പണ്ഡിതനും ആയ റവ. സാം കോശി എന്നിവരാണ് കോൺഫറൻസിന് നേതൃത്വം നൽകുന്നത്.

ദൈവത്താൽ സംയോജിക്കപ്പെട്ടവർ, സേവനത്തിനായി സമർപ്പിതർ (United by God: Committed to Serve) എന്നതാണ് മുഖ്യചിന്താവിഷയം. ജൂലൈ 5 വ്യാഴാഴ്ച്ച ഉച്ചക്ക് ഒരു മണി മുതൽ റജിസ്ട്രേഷൻ ആരംഭിക്കും. വൈകിട്ട് 6.30 ന് കോൺഫറൻസിന്റെ ഔപചാരിക ഉദ്ഘാടനം നടക്കും. കുട്ടികൾക്കും യുവജനങ്ങൾക്കും പ്രത്യേക മീറ്റിംഗുകൾ കോൺഫറൻസിനോട് അനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്.

റവ. മനോജ് ഇടിക്കുള, റവ. ബൈജു മാർക്കോസ്, റവ. ഡോ. ഫിലിപ്പ് വർഗീസ്, പ്രൊഫ. ഫിലിപ്പ് തോമസ്, റവ. ക്രിസ്റ്റഫർ പി. ഡാനിയേൽ, റവ. ജയ്സൺ എ. തോമസ്, ഡോ. ഫിലിപ്പ് തോമസ്, നവിത മേരി ജോജി, റവ. ഏബ്രഹാം കുരുവിള, റവ. ബിജു പി. സൈമൺ, നീതി ക്രിസ്റ്റഫർ, ഷെറിൻ സോനു എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.

കോൺഫറൻസിൽ ഭദ്രാസനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അനേകർ ഇതിനോടകം റജിസ്റ്റർ ചെയ്തു കഴിഞ്ഞതായി ജനറൽ കൺവീനർ റവ. എബ്രഹാം വർഗീസ്, സെക്രട്ടറി ജോൺ കെ. ഫിലിപ്പ് (പ്രകാശ്), മീഡിയ ചെയർമാൻ റവ. വിജു വർഗീസ്, കൺവീനർ സഖറിയാ കോശി എന്നിവർ അറിയിച്ചു.

By: ഷാജി രാമപുരം

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.