You are Here : Home / USA News

സംഗീതജ്ഞന്‍ പി. ഉണ്ണികൃഷ്ണനെ എന്‍ എസ് എസ് ദേശീയ സംഗമത്തില്‍ ആദരിക്കും

Text Size  

Story Dated: Saturday, June 23, 2018 03:12 hrs UTC

ഷിക്കാഗോ: ആഗസ്റ്റ് 10, 11, 12 തീയതികളില്‍ ഷിക്കാഗോയില്‍ നടക്കുന്ന നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്കയുടെ നാലാമത് ദേശീയ സംഗമത്തില്‍ കര്‍ണാടക സംഗീതജ്ഞനും ചലച്ചിത്രപിന്നണിഗായകനുമായ പി. ഉണ്ണികൃഷ്ണനെ ആദരിക്കും. പാലക്കാട് ജില്ലയില്‍ കെ.രാധാകൃഷ്ണന്റേയും ഡോ:ഹരിണി രാധാകൃഷ്ണന്റേയും മകനായി ജനിച്ച ഉണ്ണികൃഷ്ണന്‍ പഠിച്ചതും വളര്‍ന്നതും ചെന്നെയിലാണ്.

കാതലന്‍ എന്ന തമിഴ് ചലച്ചിത്രത്തില്‍ പാടിയ ആദ്യ ഗാനത്തിന് ദേശീയ അവാര്‍ഡ് നേടിയിതൊടെയാണ് ശ്രദ്ധേയനായത്. 1994 ല്‍ എ ആര്‍ റഹ്മാന്റെ സംഗീത സംവിധാനത്തില്‍ പുറത്തുവന്ന എന്നവളേ ആദി എന്നവളേ എന്ന ആ ഗാനം സൂപ്പിര്‍ ഹിറ്റുമായിരുന്നു. റഹ്മാന്റെ ഇഷ്ടഗായകനായി മ്ാറിയ പി. ഉണ്ണികൃഷ്ണന്‍ ആദ്ദേഹം ഈണം പകര്‍ന്ന രണ്ടു ഡസനോളം പാട്ടുകള്‍ക്ക് ശബ്ദം നല്‍കി.

ഭരതന്‍ സംവിധാനം ചെയ്ത് ശ്രീദേവി നായികയായി അഭിനയിച്ച ദേവരാഗം എന്ന സിനിമയില്‍ കെ എസ് ചിത്രയ്‌ക്കൊപ്പം യാ യാ യാദവാ എന്ന ഗാനം പാടിക്കൊണ്ടാണ് ഉണ്ണികൃഷ്ണന്‍ മലയാള സിനിമയില്‍ എത്തിയത്്. ഒറ്റ നാണയം എന്ന സിനിമയില്‍ സുജാതയ്‌ക്കൊപ്പം പാടിയ എന്‍ ശ്വാസമേ എന്‍ നെഞ്ചിലേ എന്ന ഗാനവും മലയാളികള്‍ ഏറ്റുപാടി. കന്നടയിലും തെലുങ്കിലും ഹിന്ദിയിലും ഉണ്ണികൃഷ്ണന്‍ പാടി. കന്നി പാട്ടിന് ദേശീയ അവാര്‍ഡ് കിട്ടി എന്നതുമാത്രമല്ല തമിഴ് പാ്ട്ടിന് ആദ്യമായി ദേശീയ അവാര്‍ഡ് നേടുന്ന ആളുമായി ഉണ്ണി്കൃഷ്ണന്‍ മാറി. സിനിമാ ഗാനങ്ങള്‍ക്കു പുറമെ നിരവധി ഭക്തിഗാനങ്ങളും ഉണ്ണികൃഷ്ണന്റെ സ്വരമാധുരിയില്‍ പുറത്തിറങ്ങി.

കോഴിക്കോട് സ്വദേശിയായ നര്‍ത്തകി പ്രിയ ആണ് ഭാര്യ. വാസുദേവും ഉത്തരയും മക്കള്‍. ചലച്ചിത്രപിന്നണിഗായികയായ ഉത്തരയും മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം നേടി ചരിത്രം സൃഷ്ടിച്ചു. അച്ഛനെപ്പോലെ തന്നെ ആദ്യമായി ചലച്ചിത്രത്തില്‍ ആലപിച്ച ഗാനത്തിന് ദേശീയ പുരസ്‌കാരം. സെവം എന്ന തമിഴ് ചിത്രത്തിലെ അഴകൈ എന്ന ഗാനത്തിലൂടെ അപൂര്‍വ നേട്ടം കൈവരിക്കുമ്പോള്‍ ഉത്തരയ്ക്ക് 10 വയസുമാത്രം ഉണ്ണികൃഷ്ണനു പുറമെ നിരവധി കലാ പ്രതിഭകള്‍എന്‍ എസ് എസ് സംഗമത്തില്‍ പരിപാടികള്‍ അവതരിപ്പിക്കുമെന്ന് പ്രസിഡന്റ് എം.എന്‍.സി നായര്‍ , വൈസ് പ്രസിഡന്റ് ഗോപിനാഥ കുറുപ്പ്,ജനറല്‍ സെക്രട്ടറി അജിത് നായര്‍,ജോയിന്റ് സെക്രട്ടറി പ്രമോദ് നായര്‍, ട്രഷറര്‍ മഹേഷ് കൃഷ്ണ്ന്‍ ജോയിന്റ് ട്രഷറര്‍ ഹരി ശിവരാമന്‍, ചെയര്‍മാന്‍ ജയന്‍ മുളങ്ങാട്, കോ ചെയര്‍മാന്‍ സുനില്‍ നായര്‍, കള്‍ച്ചറല്‍ പ്രോഗ്രാം ചെയര്‍മാന്‍ ശിവന്‍ മുഹമ്മ എന്നിവര്‍ അറിയിച്ചു

അമേരിക്കയിലെ മലയാളി നായര്‍ കുടുബങ്ങളെ ഏകോപിപ്പിക്കുന്നതിനായി 2010 ല്‍ ന്യൂയോര്‍ക്ക് കേന്ദ്രീകരിച്ച് തുടങ്ങിയ നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രഥമ കണ്‍വന്‍ഷന്‍ 2012 ല്‍ ഡാളസി ലാണ് നടന്നത്. തുടര്‍ന്ന് 2014 ല്‍ വാഷിംഗ്ടണിലും 2016ല്‍ ഹൂസ്റ്റണിലും ദേശീയ കണ്‍വന്‍ഷന്‍ നടന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.