You are Here : Home / USA News

ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ന്യൂജഴ്‌സി ചാപ്റ്റർ നഴ്സസ്‌ ഡേ ആഘോഷിച്ചു

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Thursday, June 21, 2018 12:42 hrs UTC

ന്യൂജഴ്‌സി∙ അമേരിക്കൻ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ന്യൂജഴ്‌സി ചാപ്റ്റർ രണ്ടിൻറെ ആഭിമുഖ്യത്തിൽ നഴ്സസ് ദിനം ആഘോഷിച്ചു. മെമ്പർഷിപ് കമ്മിറ്റി ചെയർ ഉമാ വേണുഗോപാൽ സ്വാഗതം ആശംസിച്ചു. സംഗീത വിനോദ പരിപാടികളാൽ സമൃദ്ധമായിരുന്ന ആഘോഷ പരിപാടികൾ മെർലിൻ മെൻഡോങ്ക, പ്രമീള മെൻഡോങ്ക, വയലറ്റ് മോനിസ് എന്നിവർ പ്രാർഥന ഗാനം ആലപിച്ചു. ഫാ. ആൻറ്റണി ഡുക്രു പ്രാർഥനയ്ക്കു നേതൃത്വം നൽകി.

ചാപ്റ്റർ പ്രസിഡന്റ് ഡോ.സോഫി വിൽ‌സൺ അധ്യക്ഷ പ്രസംഗം നടത്തി. ന്യൂജഴ്‌സി സ്റ്റേറ്റ് നഴ്സസ് അസ്സോസിയേഷൻ സിഇഒ ജൂഡി സ്മിത്ത്, സ്റ്റേറ്റ് നഴ്സസ് അസ്സോസിയേഷൻ മുൻ പ്രസിഡണ്ട് നോർമ്മ റോഡ്‌ജേർസ്, ഫിലിപ്പൈൻസ് നഴ്സസ് അസ്സോസിയേഷൻ ന്യൂജഴ്‌സി ചാപ്റ്റർ പ്രസിഡന്റ് റോസ്‌മേരി റോസാലെസ്, ചാപ്റ്ററിന്റെ അഡ്വൈസറി ബോർഡ് അംഗങ്ങളായ ഡോ. ലിഡിയ അല്ബുഖുർക്, വർഷ സിംഗ്, ഡോ.റേച്ചൽ കോശി എന്നിവരുടെ മഹനീയ സാന്നിധ്യം ആഘോഷപരിപാടികളെ ധന്യമാക്കി.

വിവിധ വിഷയങ്ങളെ സംബന്ധിച്ച് ചർച്ചകൾ നടന്നു. പ്രിയ വേണുഗോപാലിന്റെ പ്രസംഗം ശ്രദ്ധേയമായി. ആധുനിക ചികിൽസാ രംഗത്തെ പുത്തൻ പ്രവണതകളുടെ മധ്യത്തിൽ വെല്ലുവിളികളെ ഏറ്റെടുത്തുകൊണ്ടു കർമരംഗത്തു സജീവമാകുവാൻ നഴ്സുമാരെ പ്രിയ ആഹ്വാനം ചെയ്തു. വർഷ സിങ്ങിന്റെ ശ്രുതിമധുരമായ ഗാനവും മാളവിക ഭട്ടാചാര്യ നടത്തിയ സഹജ യോഗ മെഡിറ്റേഷനും ആഘോഷത്തിന് മികവ് നൽകി. ഡോ. മുനിറ വെൽസ് നന്ദി പ്രകാശിപ്പിച്ചു. ഡോ.സോഫി വിൽ‌സൺ പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റുകൾ നൽകി ആദരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.