You are Here : Home / USA News

ഫോമായുടെ നന്മക്കും വളർച്ചക്കും ഫോമാ ന്യൂയോർക്ക് ടീമിനെ വിജയിപ്പിക്കുക!

Text Size  

Story Dated: Tuesday, June 19, 2018 07:18 hrs UTC

അമേരിക്കയിലെ മലയാളി സംഘടനകളിൽ ഏറ്റവും കൂടുതൽ അംഗബലം ഉള്ള ഫോമയുടെ 2020 ലെ പ്രവർത്തന കേന്ദവും കൺവെൻഷനും ആര് എവിടെ നടത്തണം എന്നുള്ള ചർച്ചയും വിലയിരുത്തലുമാണിപ്പോൾ നടക്കുന്നത്. ഫോമായുടെ പ്രവർത്തന മികവും സാമൂഹ്യ പ്രശസ്തിയും ദേശീയതലത്തിൽ അംഗീകരിക്കപ്പെടണം, അതിനു സംഘടനാപ്രവർത്തനം എല്ലാ മേഖലകളിലേക്കും വ്യാപിപ്പിക്കണം.

അംഗസംഘടനാളില്ലാത്ത നഗരങ്ങുളും സ്റ്റേറ്റുകളിലും സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകരെ കണ്ടെത്തി സംഘടനകൾ രൂപീകരിക്കേണ്ടത് ഫോമായുടെ വളർച്ചക്ക് അനിവാര്യമാണ്. ആ ശ്രമകരമായ ദൗത്യം പൂർത്തിയാക്കാൻ പ്രവർത്തന പരിചയവും സംഘനശേഷിയും ഉള്ള നേതൃത്വം കൂടിയേ തീരൂ, ഫോമയുടെ തുടക്കം മുതൽ അതിന്റെ വളർച്ചക്ക് വേണ്ടി ആത്മാർഥമായി ശ്രമിക്കുകയും ത്യാഗം സഹിക്കുകയും ചെയ്തിട്ടുള്ള ജോൺ സി വർഗീസ് (സലിം) പ്രഗത്ഭനായ ഒരു സംഘടകനാണ് എന്നതിൽ ഒരു സംശയവും വേണ്ട. ആ രംഗത്തുള്ള അദ്ദേഹത്തിന്റെ കഴിവ് ഇതിനകം തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.

പരിചയസമ്പന്നതയും വിശ്വാസ്യതയും സേവനപാരമ്പര്യവും യുവത്വവും ചേർന്ന ഒരു ടീമിനെയാണ് അദ്ദേഹം നയിക്കുന്നത്.

ലോക തലസ്ഥാനം എന്നറിയപ്പെടുന്ന ന്യൂയോർക്ക് ലോക സാമ്പത്തിക സിരാകേന്ദ്രം കൂടിയാണ്.അവിടെ നടക്കുന്ന, അനേകായിരങ്ങൾ പങ്കെടുക്കുന്ന ഒരു കൺവെൻഷൻ ദേശീയതലത്തിൽ ശ്രദ്‌ധിക്കപ്പെടും. കുടുംബ സമേതം ഡ്രൈവ് ചെയ്തു വരാൻ കഴിയുന്ന അനേകായിരങ്ങൾ ബോസ്റ്റൺ മുതൽ വിർജീനിയ വരെയുണ്ട്. ഇവിടെ നടക്കുന്ന കൺവെൻഷൻ ജനപങ്കാളത്തത്തിൽ സ്മരണീയമായിരിക്കും എന്നതിൽ ഒരു സംശയവും വേണ്ട. അമേരിക്കയിലുള്ള ഇന്ത്യൻ സംഘടനകളുടെ മുൻനിരയിലേക്ക് ഫോമാ ഉയർത്തപ്പെടും.

ഫോമയുടെ നന്മക്കും വളർച്ചക്കും ജോൺ സി വർഗീസ് (സലിം) നയിക്കും “ടീം ന്യൂയോർക്ക് 20-20 ടീമിന്റെ വിജയം ആവശ്യമാണ്.

- മാത്യു ചെരുവിൽ (ഡിട്രോയിറ്റ്)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.