You are Here : Home / USA News

സമ്മര്‍ മലയാളം സ്കൂള്‍ ജൂണ്‍ 12 മുതല്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, June 09, 2018 11:51 hrs UTC

ഹ്യൂസ്റ്റണ്‍: ഗ്രിഗോറിയന്‍ സ്റ്റഡി സര്‍ക്കിളിന്റെ നേത്രത്വത്തില്‍ നടത്തി വരുന്ന സമ്മര്‍ മലയാളം സ്കൂളിന്റെ പത്താംമതു വര്‍ഷത്തെ ക്ലാസുകള്‍ ജൂണ്‍ ജൂലൈ മാസങ്ങളിലായി ഹാരിസ് കൗണ്ടി പബ്ലിക്ക് ലൈബ്രറിയുടെ സകാര്‍സ് ഡെയില്‍ ശാഖയിയില്‍ വച്ച് നടത്തുന്നതാണ്: ജൂണ്‍ 12 ചൊവ്വാഴ്ച്ച തുടങ്ങുന്ന ക്ലാസ് രാവിലെ 10 മുതല്‍ 12.30 വരെയാണ് നടത്തുന്നത്. 6 വയസ് മുതല്‍ 16വയസ് വരെയുള്ള കുട്ടികളെ നമ്മുടെ മാതൃഭാഷയായ മലയാളം സംസാരിക്കാനും എഴുതുവാനും വായിക്കുവാനും പരിശീലിപ്പിക്കുന്നതിനൊപ്പം തന്നെ നമ്മുടെ സംസ്ക്കാരവും മൂല്യവും കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ജി.എസ്.സി ഹ്യൂസ്റ്റന്‍ ഈ ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ്, ഓസ്റ്റിന്റെ ഏഷ്യന്‍ സ്റ്റഡീസ് പ്രോഗ്രാമുമായി സഹകരിച്ച് ജി.എസ്.സി ഹ്യൂസ്റ്റണ്‍ 9 മുതല്‍ 12 വരെ ക്ലാസുകളിലൈ കുട്ടികള്‍ക്കായി ഒരു സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് നടത്താനും തീരുമാനിച്ചിരിക്കുന്നു.

 

ഈ ക്രെഡിറ്റ്ഭാവിയില്‍ ഇവിടുത്തെ കോളേജുകളില്‍ ബിരുദ പീനത്തിനു ചേരുന്ന വിദ്ധ്യാര്‍ത്ഥികള്‍ക്ക് രൃലറശ േവീൗൃആെയി ഉപയോഗിക്കാവുന്നതാണ് . രജിസ്‌ട്രേഷനും മറ്റു വിവരങ്ങള്‍ക്കുംഴരെ.വീൗേെീി@്യമവീീ.രീാ എന്ന ഋാമശഹ കഉ യിലോ, 8329107296 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുകയോ, ഏടഇ ഹ്യൂസ്റ്റന്റെ എമരലയീീസ ജമഴല സന്ദര്‍ശിക്കുകയോ, ക്ലാസ് കോഓര്‍ഡിനേറ്റേഴ്‌സ് ജെസി സാബു,റീന ഫിലിപ്പ്, വില്‍സണ്‍ സ്റ്റയിന്‍ എന്നിവരുമായി ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്. ജൂലൈ മാസം 22ാം തീയതി ഞായറാഴ്ച്ച നടക്കുന്ന 10ം വാര്‍ഷിക സമാപന സമ്മേളനത്തില്‍ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് , ഏഷ്യന്‍ സ്റ്റഡീസ് മേധാവി Dr.Donald R Davis മുഖ്യ പ്രഭാഷണം നടത്തുന്നതാണ്. പത്താം വാര്‍ഷികത്തോടനുബന്ധിച്ച് കുട്ടികള്‍ക്ക് വേണ്ടി വിവിധ കലാമല്‍സരങ്ങള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം, ഫോട്ടോ പ്രദര്‍ശനം, അവാര്‍ഡ് ദാനം തുടങ്ങിയ വിവിധ പരിപാടികളുടെ നടത്തിപ്പിനു വേണ്ടി ഈ സ്കൂളിലെ മുന്‍ വിദ്ധ്യാര്‍ത്ഥികൂടിയായ ഷെര്‍വിന്‍ ഫിലിപ്പ് കണ്‍വീനര്‍ ആയി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ച് വരുന്നതായി ജി. എസ്.സി പ്രസിഡന്റ് ബ്ലസന്‍ ബാബു അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.