You are Here : Home / USA News

ഉമ്മന്‍ ചെറിയാന്‍ (72) ന്യൂയോര്‍ക്കില്‍ നിര്യാതനായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, June 08, 2018 05:35 hrs UTC

ന്യൂയോര്‍ക്ക്: കൊല്ലം അഞ്ചുവിളവീട്ടില്‍ പരേതരായ ചെറിയാന്‍ ഉമ്മന്റേയും, മറിയാമ്മ ഉമ്മന്റേയും പുത്രന്‍ ഉമ്മന്‍ ചെറിയാന്‍ (രാജു, 72) ന്യൂയോര്‍ക്കിലെ കോണിഐലന്റില്‍ നിര്യാതനായി.

പൊതുദര്‍ശനം ജൂണ്‍ എട്ടാംതീയതി വെള്ളിയാഴ്ച ഇടവകയായ സ്റ്റാറ്റന്‍ഐലന്റ് സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വൈകുന്നേരം 4 മുതല്‍ രാത്രി 9 വരെ നടത്തും. ചൊവ്വാഴ്ച നാട്ടിലേക്കു കൊണ്ടുപോകുന്ന മൃതദേഹം പരേതന്റെ അഭീഷ്ടപ്രകാരം മാതൃ ഇടവകയായ ഇഞ്ചവിള സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ദൈവാലയത്തിലെ കുടുംബകല്ലറയില്‍ സംസ്കരിക്കും.

പരേതയായ കുഞ്ഞുമോള്‍ ചെറിയാന്‍ ആണ് സഹധര്‍മ്മിണി. റിന്‍സി ജോജി, വിന്‍സി ജോര്‍ജ് എന്നിവരാണ് മക്കള്‍. ഏഴു സഹോദരങ്ങളുണ്ട്.

1987-ല്‍ അമേരിക്കയില്‍ എത്തിയ ഉമ്മന്‍ ചെറിയാന്‍ ഹെല്‍ത്ത് കെയര്‍ രംഗത്ത് ഉദ്യോഗസ്ഥനായിരുന്നു. സ്റ്റാറ്റന്‍ഐലന്റ് സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തിലെ സജീവാംഗമായിരുന്ന അദ്ദേഹം ശാസ്ത്രീയ സംഗീതത്തോട് ഏറെ പ്രതിപത്തി പുലര്‍ത്തിയിരുന്നു. സംഗീത കാസറ്റുകളുടെ വന്‍ ശേഖരം കാത്തുസൂക്ഷിച്ചിരുന്നതോടൊപ്പം സംഗീത രംഗത്തെക്കുറിച്ച് ചര്‍ച്ചയില്‍ ഏര്‍പ്പെടുന്നതും, ആവേശത്തോടെ സ്‌പോര്‍ട്‌സ്- ഗെയിംസ് ആസ്വദിക്കുന്നതും ശീലമാക്കിയിരുന്ന ഉമ്മന്‍ ചെറിയാന്‍ എളിമയും വിശാലഹൃദയമുള്ള വ്യക്തിയുമായിരുന്നു.

ജോജി ചാക്കോ, അജോയ് ജോര്‍ജ് എന്നിവര്‍ മരുമക്കളും, ക്രിസ്റ്റീന്‍, കാതറീന്‍, എമില എന്നിവര്‍ കൊച്ചുമക്കളുമാണ്.

പരേതന്റെ വേര്‍പാടില്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി വികാരിയും, മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് ഭദ്രാസനത്തിലെ സീനിയര്‍ വൈദീകരിലൊരാളുമായ റവ.ഫാ. ടി.എ. തോമസ് അനുശോചനം രേഖപ്പെടുത്തി. ഇടവക സെക്രട്ടറി ക്യാപ്റ്റന്‍ രാജു ഫിലിപ്പ്, സ്റ്റാറ്റന്‍ഐലന്റ് എക്യൂമെനിക്കല്‍ കൗണ്‍സില്‍ സെക്രട്ടറി സാമുവേല്‍ കോശി, സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് റോഷന്‍ മാമ്മന്‍ എന്നിവരും അനുശോചിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ക്യാപ്റ്റന്‍ രാജു ഫിലിപ്പ് (സെക്രട്ടറി) 917 854 3818, ജോ രാജു (ട്രഷറര്‍) 646 322 6312.

Vewing: Friday (6/8/18) 4.00 pm- 9.00 pm.
At St. Marys Malankara Orthodox Church, 130 Park Ave, Staten Island, New York 10302.
ബിജു ചെറിയാന്‍ അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.