You are Here : Home / USA News

അമേരിക്കന്‍ മലയാള സാഹിത്യം: എബ്രഹാം ജോണ്‍ പ്രബന്ധം അവതരിപ്പിക്കുന്നു

Text Size  

Story Dated: Friday, June 08, 2018 11:12 hrs UTC

പി.സി.തോമസ്

ഡാളസ്: വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്റെ പതിനൊന്നാമത്ബയനിയല്‍ കോണ്‍ഫറന്‍സില്‍ അമേരിക്കന്‍ മലയാള സാഹിത്യം എന്ന വിഷയത്തില്‍ ഒക്കലഹോമ പ്രൊവിന്‍സ് ചെയര്‍മാനും സാഹിത്യകാരനുമായ ശ്രീ എബ്രഹാം ജോണ്‍ പ്രബന്ധം അവതരിപ്പിക്കും. റീജിയന്‍ വൈസ് ചെയറും കാവയത്രിയുമായ ശ്രീമതി ത്രേസിയാമ്മ നാടാവള്ളില്‍ ചര്‍ച്ച ഉത്ഘാടനം ചെയ്യും. ചര്‍ച്ചയില്‍ ഡാളസ്സിലെ സാഹിത്യകാരന്മാര്‍ പെങ്കെടുക്കും. ഒപ്പം വിവിധ സംസ്ഥാനങ്ങളില്‍ നിന്നും എത്തിയിട്ടുള്ള പ്രതിനിധികള്‍, കാഴ്ചക്കാര്‍ എന്നിവരും ചര്‍ച്ചയില്‍ ഭഗവാക്കാകും. എബ്രഹാം ജോണ്‍ കേരളം ലിറ്റററി അസോസിയേഷന്‍ 1990 1994 വരെ പ്രസിഡന്റ് സ്ഥാനം വഹിച്ചു. സാഹിത്യകാരനായും നിരൂപകനുമായ എബ്രഹാം, ജ്യൂവിഷ് കൗണ്‍സില്‍ ഓഫ് കേരളാ യുടെ വര്‍ക്കിങ് കമ്മിറ്റി മെമ്പര്‍ കൂടിയാണ്. കവയത്രി, എഴുത്തുകാരി, സംഘടക എന്നി നിലകളില്‍ അറിയപ്പെടുന്ന ത്രേസിയാമ്മ കൊച്ചേച്ചി എന്ന തൂലിക നാമത്തില്‍ പത്രങ്ങളില്‍ കൊളമാണിസ്റ്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കവിത സമാഹാരങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രവാസി സാഹിത്യ പുരസ്‌കാരം 2018 കേരളത്തില്‍ വച്ച് നേടി എന്നതും വേള്‍ഡ് മലയാളിക്ക് അഭിമാനാര്ഹമാണ്. ചര്‍ച്ചകളില്‍ കാഴ്ചക്കാര്‍ക്കും പെങ്കെടുക്കാവുന്നതാണ്. ബന്ധപ്പെടുവാന്‍ ആഗ്രഹിക്കുന്നവര്‍ കണ്‍വീനര്‍മാരെ വിളിക്കാവുന്നതാണ്. 9729996877 മിറ 4696605522.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.