You are Here : Home / USA News

പരിസ്ഥിതി ദിനാഘോഷം മാര്‍ ജോയി ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, June 07, 2018 10:57 hrs UTC

ചിക്കാഗോ: മോര്‍ട്ടണ്‍ഗ്രോവ് സെന്റ്‌മേരീസ് ക്‌നാനായ ദൈവാലയത്തില്‍ ആദ്യമായി നടത്തിയ പരിസ്ഥിതി ദിനാഘോഷം ചിക്കാഗോ രൂപതാ സഹായമെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് വൃക്ഷതൈ വിതരണം ചെയ്ത് ഉദ്ഘാടനം ചെയ്തു. ജൂണ്‍ 5 ന് അഖില ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നടന്ന ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന വിശുദ്ധ ബലിമധ്യേ അഭിവന്ദ്യ മാര്‍ ജോയി പിതാവ് നല്‍കിയ സന്ദേശത്തില്‍ ദൈവത്തോട് ചേര്‍ന്ന് നില്‍ക്കുന്നവര്‍ക്ക് പ്രകൃതിയെ വിസ്മരിക്കാനാവി ല്ല എല്ലാം മനോഹരമായി ദൈവം സൃഷ്ടിച്ച പ്രകൃതിയുടെ മനോഹാരിത നമ്മള്‍ കാത്തുസൂക്ഷിക്കണമെന്ന് ജനങ്ങളെ ഉദ്‌ബോധിപ്പിച്ചു. പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി അന്നേദിവസം ജന്മദിനാഘോഷിക്കുന്നവര്‍ ക്കും 75 വയസ്സിന് മേല്‍ പ്രായം ചെന്നവര്‍ക്കും വൃക്ഷതൈകള്‍ വിതരണം ചെയ്തു.തുടര്‍ന്ന് പിതാവ് പരിസ്ഥിതി ദിനപ്രതിജ്ഞ ഏവര്‍ക്കും ചൊല്ലിക്കൊടുത്തു. നൂറുകണക്കിന് ജനങ്ങള്‍ പങ്കെടുത്ത ഈ പരിസ്ഥിതിദിനാഘോഷം നവ്യാനുഭവമായി എന്ന് ഏവരും അവകാശപ്പെട്ടു. സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (പി.ആര്‍.ഒ) അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.