You are Here : Home / USA News

ശനിയാഴ്ച (10/19/2013) നമ്പി നാരായണന്‍ (ISRO) 37-മത് സാഹിത്യസല്ലാപത്തില്‍ സംസാരിക്കുന്നു

Text Size  

Story Dated: Thursday, October 17, 2013 10:35 hrs UTC

താമ്പാ: ഈ ശനിയാഴ്ച (10/19/2013) നടക്കുന്ന മുപ്പത്തിയേഴാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലെ ചര്‍ച്ചാ വിഷയം ‘ബലിയാടുകള്‍’ എന്നതായിരിക്കും. ഒരു കാലഘട്ടത്തില്‍ കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധമായ ‘ചാരക്കേസി’ലെ പ്രതികളില്‍ ഒരാളായ ISRO ശാസ്ത്രജ്ഞന്‍ ശ്രീ. നമ്പി നാരായണന്‍ ആയിരിക്കും ഈ വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കുന്നത്‌. ഈ വിഷയത്തെക്കുറിച്ച് കൂടുതല്‍ അറിയുവാനും ചര്‍ച്ചയില്‍ പങ്കെടുക്കുവാനും താത്പര്യമുള്ള എല്ലാ മലയാളികള്‍ക്കും പ്രസ്തുത സംവാദത്തില്‍ പങ്കെടുക്കാവുന്നതാണ്. കഴിഞ്ഞ ശനിയാഴ്ച (10/12/2013) നടന്ന അമേരിക്കയിലുള്ള മലയാളി എഴുത്തുകാരുടെ ടെലിഫോണ്‍ സംഭാഷണ കൂട്ടായ്മയായ ‘അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപ’ത്തില്‍ ‘സാഹിത്യം’ എന്നതായിരുന്നു ചര്‍ച്ചാ വിഷയം. അമേരിക്കയില്‍ ഹൃസ്വകാല സന്ദര്‍ശനത്തിനെത്തിയ മലയാള അദ്ധ്യാപകനും എഴുത്തുകാരനുമായ തോമസ്‌ നീലാര്‍മഠം പ്രബന്ധം അവതരിപ്പിച്ചു.

 

സാഹിത്യത്തിന്‍റെ വിവിധ ശാഖകളെക്കുറിച്ചും അതിന്‍റെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളേക്കുറിച്ചും വിശദമായി ചര്‍ച്ച ചെയ്യുകയുണ്ടായി. സാഹിത്യം സാഹിത്യത്തിന് വേണ്ടി എന്നതുപോലെ സമൂഹത്തിനുവേണ്ടിയും കൂടി ആയിരിക്കണം എന്നും സാഹിത്യകാരന് സമൂഹത്തില്‍ നിന്ന് വേറിട്ടു ജീവിക്കുവാന്‍ സാധ്യമല്ല എന്നും പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. സാഹിത്യ സല്ലാപത്തില്‍ സാമൂഹിക പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് എഴുത്തുകാരുടെ സമഗ്രവികസനത്തിന് ഉപകരിക്കും എന്ന അഭിപ്രായവും ഉയരുകയുണ്ടായി. ജോസഫ്‌ നമ്പിമഠം, രാജു തോമസ്‌, എ. സി. ജോര്‍ജ്ജ്, ഡോ: രാജന്‍ മര്‍ക്കോസ്, ഡോ: ഷീല എന്‍. പി. ഡോ: മര്സലിന്‍ ജെ. മോറിസ്, മോന്‍സി കൊടുമണ്‍, അബ്ദുല്‍ പുന്നയൂര്‍ക്കുളം, ത്രേസ്യാമ്മ നാടാവള്ളില്‍, സോയാ നായര്‍, ഷീല ചെറു, ജോസഫ്‌ നമ്പിമഠം, ജേക്കബ്‌ തോമസ്‌, പി. വി. ചെറിയാന്‍, ജോര്‍ജ്ജ് കുരുവിള, മാത്യു, ജോണ്‍ അബ്രാഹം, തോമസ്‌, ജെയിംസ്‌, വര്‍ഗീസ് കെ. എബ്രഹാം(ഡെന്‍വര്‍), മഹാകപി വയനാടന്‍, സുനില്‍ മാത്യു വല്ലാത്തറ, സി. ആന്‍ഡ്രൂസ്, പി. പി. ചെറിയാന്‍, റജീസ് നെടുങ്ങാടപ്പള്ളി, മാത്യു മൂലേച്ചേരില്‍, ജയിന്‍ മുണ്ടയ്ക്കല്‍ മുതലായവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു. ശനിയാഴ്ചതോറും ആയിരിക്കും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്.

 

സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ശനിയാഴ്ചയും വൈകുന്നേരം എട്ടു മുതല്‍ പത്തു വരെ (ഈസ്റേ്റണ്‍ സമയം) നിങ്ങളുടെ ടെലഫോണില്‍ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ് ..... 1-862-902-0100 കോഡ് 365923 ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. jain@mundackal.com , gracepub@yahoo.com എന്ന ഇ-മെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 813-389-3395 Join us on Facebook https://www.facebook.com/groups/142270399269590/

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.