You are Here : Home / USA News

ഷോളി കുമ്പിളുവേലിയും സുരേഷ് നായരും ഫോമ നാഷണല്‍ കമ്മിറ്റിയിലേക്ക്

Text Size  

Nibu Vellavanthanam

nibuusa@gmail.com

Story Dated: Tuesday, May 29, 2018 09:25 hrs UTC

ന്യൂയോര്‍ക്ക്: ഫോമ നാഷണല്‍ കമ്മിറ്റിയിലേക്ക് ന്യൂയോര്‍ക്ക് എമ്പയര്‍ റീജിയനില്‍ നിന്നും ഷോളി കുമ്പിളുവേലിയും, സുരേഷ് നായരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. നോമിനേഷന്‍ പിന്‍വലിക്കാനുള്ള അവസാന ദിവസം മറ്റുള്ള സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക പിന്‍വലിച്ച് ഇവര്‍ക്ക് പിന്തുണ നല്‍കുകയായിരുന്നു.

ഫോമ പൊളിറ്റിക്കല്‍ ഫോറം റീജിയന്‍ ചെയര്‍മാനായ ഷോളി കുമ്പിളുവേലി ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ വെസ്റ്റ് ചെസ്റ്ററിന്റേയും, വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റേയും സജീവ പ്രവര്‍ത്തകനാണ്. വൈസ് മെന്‍ ക്ലബിന്റെ പ്രസിഡന്റ് ഇലക്ട് കൂടിയായ ഷോളി അറിയപ്പെടുന്ന കോളമിസ്റ്റും, മാധ്യമ പ്രവര്‍ത്തകനുമാണ്.

യോങ്കേഴ്‌സ് മലയാളി അസോസിയേഷന്റെ മുന്‍ പ്രസിഡന്റും, ട്രഷററും, ബോര്‍ഡ് ചെയര്‍മാനുമായ സുരേഷ് നായര്‍ ഫോമയുടെ ആദ്യകാലം മുതലുള്ള സജീവ പ്രവര്‍ത്തകനാണ്. ഭാരത് ബോട്ട് ക്ലബിന്റെ അടുത്ത ബോര്‍ഡ് ചെയര്‍മാനുമായ സുരേഷ് ഒരു ബിസിനസുകാരന്‍ കൂടിയാണ്.

ഫോമയുടെ പൊതുവായ വളര്‍ച്ചയ്ക്കും, പുരോഗതിക്കുംവേണ്ടി പ്രവര്‍ത്തിക്കുമെന്നു ഷോളിയും സുരേഷും പറഞ്ഞു. ന്യൂയോര്‍ക്ക് 2020 കണ്‍വന്‍ഷന് ഇരുവരും പിന്തുണ പ്രഖ്യാപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.