You are Here : Home / USA News

മലയാളി വിദ്യാർഥി നവിൻ മാത്യു ഇൻഫിനിറ്റി ചാർട്ടർ സ്കൂൾ സലുഡറ്റോറിയൻ

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, May 29, 2018 09:11 hrs UTC

ഇർവിംഗ് (ഡാലസ്) ∙ അപ് ലിഫ്റ്റ് ഇൻഫിനിറ്റി പ്രിപറേറ്ററി ചാർട്ടർ സ്കൂളിൽ (ഇർവിംഗ്) നിന്നും ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തീകരിച്ച മലയാളി നവിൻ എസ്. മാത്യു രണ്ടാമത്തെ ഏറ്റവും ഉയർന്ന റാങ്കായ സലുഡറ്റോറിയൻ പദവിക്ക് അർഹനായി. ഡാലസ് മാർത്തോമ ചർച്ച് (കാരോൾട്ടൻ) ഇടവക അംഗമായ നവിൻ, 4.5 ജിപിഎയോടു കൂടിയാണ് ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തീകരിച്ചത്.

പഠന കാലഘട്ടത്തിൽ പ്രസിഡൻഷ്യൽ അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ച നവിൻ, ഡാലസിലെ സാമൂഹ്യ– സാംസ്കാരിക പ്രവർത്തകനും മാധ്യമ പ്രവർത്തകനുമായ ഷാജി രാമപുരത്തിന്റേയും പാർക്ക് ലാന്റ് ഹോസ്പിറ്റൽ മെഡിസിൻ അസോസിയേറ്റ് മാനേജരുമായ ബിജി മാത്യുവിന്റേയും മകനാണ്. നേഹ മാത്യു ഏക സഹോദരി.

സ്കൂൾ അധ്യാപകരിൽ നിന്നും ലഭിച്ച പ്രോത്സാഹനവും മാതാപിതാക്കളിൽ നിന്നും ലഭിച്ച പിന്തുണയുമാണ് ഈ നേട്ടം ലഭിക്കാൻ ഇടയായതെന്ന് നവിൻ മാത്യു പറഞ്ഞു. ഫുൾ സ്കോളർഷിപ്പോടെ യുറ്റിഡിയിൽ ബയോമെഡിക്കൽ എൻജിനീയറിംഗിൽ പഠനം തുടരാനാണ് നവീന്റെ തീരുമാനം.

ഡാലസ് സെഹിയോൻ മാർത്തോമാ ചർച്ച് അംഗമായ നവീൻ സൺഡേ സ്കൂൾ, യൂത്ത് ലീഗ് പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമാണ്. വിദ്യാഭ്യാസ രംഗത്ത് ഉയർന്ന നിലവാരം പുലർത്തുന്ന ഇൻഫിനിറ്റി ചാർട്ടർ സ്കൂളിൽ നിന്നും മകന് സലുഡറ്റോറിയൻ പദവി ലഭിച്ചതിൽ അഭിമാനിക്കുന്നതായി 2006 ൽ അമേരിക്കയിലേക്ക് കുടിയേറി ഡാലസിലെ നിറസാന്നിധ്യമായി മാറിയ ഷാജി രാമപുരം പ്രതികരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.