You are Here : Home / USA News

ഫോമാ ഫാമിലി കണ്‍വന്‍ഷനില്‍ ഗ്രാമ നഗര സംഗമം

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Monday, May 28, 2018 03:22 hrs UTC

ന്യൂയോര്‍ക്ക്: ജൂണ്‍ 21 മുതല്‍ 24 വരെ  ചിക്കാഗോയിയില്‍ നടക്കുന്ന ഫോമാ ഫാമിലി കണ്‍വന്‍ഷനില്‍ വിവിധ ഗ്രാമ-നഗര കൂട്ടായ്മകളുടെ സംഗമം നടത്തുന്നു. കേരളത്തിലെ വിവിധ ഗ്രാമങ്ങളില്‍ നിന്നും, നഗരങ്ങളില്‍ നിന്നും, അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളില്‍ കുടിയേറിയവര്‍ക്ക്, പരസ്പരം പരിചയം പുതുക്കുന്നതിനും, പുതിയ സുഹൃത്ത് ബന്ധങ്ങള്‍ ഉണ്ടാക്കുന്നതിനുമുള്ള വേദിയാണ്. ഗ്രാമ-നഗര സംഗമം കൊണ്ട് ഉദ്ദേശിക്കുന്നത്. ഉദാഹരണമായി, മല്ലപ്പള്ളിക്കാര്‍ അമേരിക്കയില്‍ വിവിധ ഇടങ്ങളില്‍ വസിക്കുന്നുണ്ട്. കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്ന എല്ലാ മല്ലപ്പള്ളിക്കാര്‍ക്കും ഒത്തുചേരുന്നതിനും, അവരുടെ പൊതുവായ വിഷയങ്ങളില്‍ ആശയവിനിമയം നടത്തുന്നതിനും, പരിചയങ്ങള്‍ പുതുക്കുന്നതിനുമുള്ള അവസരങ്ങളാണ് സംഘാടകര്‍ വിഭാവനം ചെയ്യുന്നത്. ഉദാഹരണത്തിനായി മല്ലപ്പള്ളി, എടുത്തുപറഞ്ഞതുപോലെ, കേരളത്തിലെ മറ്റ് സ്ഥലങ്ങളില്‍ നിന്നും കുടിയേവര്‍ക്കും ഒരുമിച്ച് കൂടുന്നതിനുള്ള വേദിയാണ് ഗ്രാമ നഗരസംഗമം.
 
ഫോമയുടെ ആദ്യ ജുഡീഷ്യല്‍ കൗണ്‍സില്‍ ചെയര്‍മാനും, ഫോമാ പൊളിറ്റിക്കല്‍ ഫോറം വൈസ് ചെയര്‍മാനും, നിലവിലെ കംപ്ലയന്‍സ് കമ്മറ്റി വൈസ് ചെയര്‍മാനുമായ തോമസ് കോശി(ന്യൂയോര്‍ക്ക്) ആണ് ഗ്രാമ-നഗര സംഗമത്തിന്റെ ചെയര്‍മാന്‍. കൂടാതെ വിവിധ രംഗങ്ങളില്‍ പ്രശസ്തരായ, അനിയന്‍ മൂലയില്‍(വൈസ് ചെയര്‍മാന്‍), ബിനു ജോസഫ്, ഫിലിപ്പ് മഠത്തില്‍, യോഹന്നാന്‍ ശങ്കരത്തില്‍, ചെറിയാന്‍ കോശി, രാജന്‍ യോഹന്നാന്‍, ബെന്നി കൊട്ടാരം, വില്‍സന്‍ ഉഴത്തില്‍ എന്നിവരാണ് അംഗങ്ങള്‍.
 
കൂടുതല്‍ വിവരങ്ങള്‍ക്ക്
തോമസ് കോശി- 914 310 2242
വാര്‍ത്ത: ഷോളി കുമ്പിളുവേലി
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.