You are Here : Home / USA News

പോപ്പുലർ പ്രോഗമിന്റെ ഭാഗമായി 15,000 എച്ച് 2 ബി വീസകൾ അനുവദിക്കും

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Sunday, May 27, 2018 12:24 hrs UTC

വാഷിങ്ടൻ ഡിസി∙ ഫിഷറീസ്, ലാൻഡ് സ്കേപ്പിങ് തുടങ്ങിയ ജോലികൾക്കാവശ്യമായ കുറഞ്ഞ നൈപുണ്യമുള്ള ജീവനക്കാരെ സമ്മർ സീസണിൽ ആവശ്യമുള്ളതിനാൽ പോപ്പുലർ പ്രോഗമിന്റെ ഭാഗമായി 15,000 എച്ച് 2 ബി വീസകൾ അനുവദിക്കും. സമ്മർ, വിന്റർ സീസണുകളിൽ 66,000 തൊഴിലാളികളെ കൊണ്ടുവരുന്നതിനുള്ള അംഗീകാരം നേരത്തെ നിലവിലുണ്ടായിരുന്നു. കഴിഞ്ഞ സ്പ്രിങിൽ കൂടുതൽ തൊഴിലാളികൾക്ക് എച്ച് 2 ബി വീസകൾ അനുവദിക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് തള്ളിയിരുന്നു. എന്നാൽ ആവശ്യമെങ്കില്‍ സമ്മർ സീസണിൽ കൂടുതൽ വീസകൾ അനുവദിക്കാൻ ഹോം ലാൻഡ് സെക്രട്ടറി അനുമതി നൽകിയിരുന്നു.

ഫിഷറീസ്, ലാൻഡ് സ്കേപ്പിങ് തുടങ്ങിയ വ്യവസായം നടത്തുന്നവർക്ക് തീരുമാനം ആശ്വാസമാണെങ്കിലും എങ്ങനെയാണ് വീസ അനുവദിക്കുക എന്നതിൽ ആശങ്കയുണ്ട്. പുതിയ തൊഴിലാളികളെ കൊണ്ടുവരുമ്പോള്‍ അമേരിക്കയിലെ തൊഴിലാളികള്‍ക്കുളള സുരക്ഷിതത്വം നഷ്ടപ്പെടാതിരിക്കാനും വ്യവസിായികൾക്ക് അവരുടെ താത്പര്യങ്ങൾ സംരംക്ഷിക്കുന്നതിനുമുള്ള അവസരം ഒരുക്കുമെന്ന് ഹോം ലാൻഡ് സെക്രട്ടറി കിർസ്റ്റജൻ വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.