You are Here : Home / USA News

ലിനിയുടെ മക്കളുടെ തുടർ വിദ്യാഭ്യാസ ചെലവുകൾ എൻ ബി എൻ - ഫൊക്കാന ഫൗണ്ടേഷനുകൾ ഏറ്റെടുക്കും

Text Size  

ഫ്രാൻസിസ് തടത്തിൽ

fethadathil@gmail.com

Story Dated: Saturday, May 26, 2018 03:03 hrs UTC

ന്യൂജേഴ്‌സി: കേരളത്തെ ഭീതിയുടെ മുൾമുനയിൽ നിർത്തിക്കൊണ്ടിരിക്കുന്ന നിപ വൈറസ് പകച്ചവ്യാധിയിൽ പെട്ടവരെ ചികിൽസിച്ചതിനെ തുടർന്ന് ജീവത്യാഗം ചെയ്യേണ്ടിവന്ന നഴ്‌സ്‌ ‍ ലിനിയുടെ മക്കളുടെ വിദ്യാഭ്യാസ ചെലവുകൾ എൻ ബി എൻഫൗണ്ടേഷൻ ഏറ്റെടുക്കുമെന്ന് ചെയർമാൻ മാധവൻ ബി നായർ അറിയിച്ചു. ഫൊക്കാന നാഷണൽ ചാരിറ്റി ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് ലിനിയുടെ മക്കളുടെ വിദ്യാഭ്യാസച്ചെലവുകൾ എം.ബി. എൻ ഫൗണ്ടേഷൻ ഏറ്റെടുത്തു നടത്തുക. എം.ബി. എൻ ഫൗണ്ടേഷന്റെയും ഫൊക്കാനയുടെയും ഈ തീരുമാനം ലിനിയുടെ കുടുംബത്തെ അറിയിക്കുന്നതിനായി ഫൗണ്ടേഷൻ കേരളഘടകം കോ ഓർഡിനേറ്ററെ ചുമതലപ്പെടുത്തിയതായി എം.ബി. എൻ ഫൗണ്ടേഷൻ ചെയർമാൻ മാധവൻ ബി നായരും ഫൊക്കാന ഫൗണ്ടേഷൻ ചെയർമാൻ പോൾ കറുകപ്പള്ളിലും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

കേരളമാകെ ഭീതിയുടെ നിഴൽ പരത്തിക്കൊണ്ട് 13 പേരുടെ ജീവനപഹരിച്ച നിപ വൈറസ് രോഗബാധിതരെ ചികിൽസിക്കുന്നതിനിടെ വൈറസ് ബാധിച്ചതിനെ തുടർന്ന് മരണത്തിനു കീഴടങ്ങേടിവന്ന പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ്‌ ആയ ലിനി ആഗോള മലയാളികളുടെ മനസിൽ ഇപ്പോഴും ഒരു വിങ്ങലായി തുടരുകയാണ്.അപൂർവമായ നിപ വൈറസിന്റെ പ്രദയാഘാതങ്ങളെക്കുറിയിച്ചുള്ള മുൻ വിധികൾ ഇല്ലാതെ മരണാസന്നനായി കിടന്ന രോഗികളെ പരിചരിക്കാൻ കൈയ്യും മൈയ്യും മറന്നുകൊണ്ട് ശിശ്രുഷയിൽ ഏർപ്പെട്ട ലിനിയെ തൻ പോലുമറിയായതെ രോഗികളിൽ നിന്നുള്ള വൈറസ് പിടിപെടുകയായിരുന്നു.വൈറസ് കാട്ടുതീപോലെ പടർന്നപ്പോഴാണ് സംസ്ഥാനസർക്കാർ പോലുംവിഷയത്തിന്റെ ഗൗരവം മനസിലാക്കുന്നത്. അപ്പോഴേക്കും മരണം ലിനിയെ തട്ടിയെടുത്തിരുന്നു.

നമ്മുടെ സ്വന്തക്കാർ അല്ലെങ്കിൽ പോലും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ ഫ്ലോറൻസ് നൈറ്റിങ്ങ്ഗലിനെപ്പോലെ ജീവത്യാഗം ചെയ്ത ലിനിയുടെ വിയോഗം നമ്മുടെയൊക്കെ സ്വന്തക്കാരെക്കാൾ അപ്പുറമാണെന്നു മാധവൻ ബി. നായർ പറഞ്ഞു.ആ ദുഃഖത്തിൽ പങ്കുചേരുകമാത്രമല്ല ,ലിനിയുടെ മക്കൾക്ക് ഒരു കൈത്താങ്ങാകുക എന്നതാണ് ഫൗണ്ടഷന്റെ ഉദ്ദേശം.

ലിനിയുടെ കുട്ടികൾക്ക് സഹായം നൽകുക വഴി ഫൗണ്ടഷന്റെ കേരളത്തിലെ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപകമാകുകയാണെന്നു മാധവൻ ബി നായർ പറഞ്ഞു..ഇതിൽ ഫൊക്കാന ചാരിറ്റബിൾ ഫൗണ്ടേഷൻ കൂടി ഭാഗഭാക്കായതിൽ ചാരിതാർഥ്യമുണ്ടെന്നും ചാരിറ്റി ചെയർ പോൾ കറുകപ്പള്ളിൽ പറഞ്ഞു. തുടർന്നുള്ളപ്രവർത്തനങ്ങളിലൂടെ അമേരിക്കൻ മലയാളികൾക്ക് എം ബി എൻ ഫൗണ്ടേഷൻ ഒരു മാതൃക ആകട്ടേയെന്നും അവർക്കൊപ്പം കൈകോർക്കാൻ ഫൊക്കാന ചാരിറ്റബിള് ഫൗണ്ടേഷനു അഭയമാനമാണുള്ളതെന്നു പോൾ കൂട്ടിച്ചേർത്തു.

ലിനിയുടെ അകാല വിയോഗത്തിൽ ആദരാഞ്ജലിയ്ക്കൽ അർപ്പിക്കുകയും ഇനിയും ഇത്തരം മരണങ്ങൾകേരളത്തിൽ ആവർത്തിക്കാതിരിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ കരുതൽ നടപടികൾ എടുക്കുമെന്നാണ് പ്രതീക്ഷയെന്നും മാധവൻ നായർ പറഞ്ഞു. ലിനിയുടെ കുടുംബത്തിലേക്ക് പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ളവരുടെ സഹായം ലഭിക്കുന്നുവെങ്കിലുംഅതൊന്നും ലിനിയുടെ ജീവന് പകരമാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'പ്രോമോട്ടിങ് സ്‌കിൽസ്,സപ്പോർട്ടിങ് ഹെൽത് "എന്ന ആശയവുമായിട്ടാണ് എൻ ബി എൻ ഫൗണ്ടേഷൻ ന്യൂജേഴ്‌സി ആസ്ഥാനമായിതുടക്കം കുറിച്ചത് . ഇന്ന് ലോകത്ത് നിരവധി ആരോഗ്യ പ്രശ്നങ്ങൾ മനുഷ്യൻ അഭിമുഖീകരിക്കുന്നു.അതിനെല്ലാം പരിഹാരംഉണ്ടാകണമെങ്കിൽ വളർന്നു വരുന്ന പുതു തലമുറയ്ക്ക് മികച്ച ആരോഗ്യ വിദ്യഭ്യാസം ലഭിക്കണം.അതിന് യുവജനങ്ങ ളെയുംകുട്ടികളേയും സജ്ജരാക്കുക എന്ന ലക്ഷ്യവും എൻ ബി എൻ ഫൗണ്ടേഷനുണ്ടെന്ന് പ്രസിഡന്റ് ജാനകി അവു ല അറിയിച്ചു.അമേരിക്കൻമലയാളി കുട്ടികളുടെയും ,യുവജനങ്ങളുടെയും കലാ സാംസ്കാരിക രാഷ്ട്രീയമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും അവർക്ക്അതിനുള്ള വേദികൾ ഉണ്ടാക്കി കൊടുക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങളിലും ഫൗണ്ടേഷൻ ശ്രദ്ധ കൊടുക്കുന്നു. എൻ ബി എൻഫൗണ്ടേഷന്റെ തുടർ പ്രവർത്തനൾക്ക് തുടർന്നും അമേരിക്കൻ മലയാളികളുടെ സഹകരണവും പിന്തുണയും ഉണ്ടാകണമെന്ന് മാധവൻബി നായർ അഭ്യർത്ഥിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.