You are Here : Home / USA News

ഡോ. യുയാക്കീം മാര്‍ കൂറിലോസ് ഹൂസ്റ്റണില്‍

Text Size  

Story Dated: Wednesday, October 16, 2013 10:30 hrs UTC

ജീമോന്‍ റാന്നി

 

ഹൂസ്റ്റണ്‍: ഹൃസ്വസന്ദര്‍ശനത്തിനായി അമേരിക്കയിലെത്തിയ മാര്‍ത്തോമാ സഭയുടെ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് മുന്‍ ഭദ്രാസന അദ്ധ്യക്ഷനും, നിരണം മരാമണ്‍ ഭദ്രാസന ഓക്‌സിലറി ബിഷപ്പുമായ അഭിവന്ദ്യ ഡോ. യുയാക്കീം മാര്‍ കൂറിലോസ് എപ്പിസ്‌കോപ്പ ഹൂസ്റ്റണ്‍ സന്ദര്‍ശിക്കുന്നു. ഒക്‌ടോബര്‍ 23-ന് ബുധനാഴ്ച വൈകുന്നേരം 7 മണിക്ക് ഇമ്മാനുവേല്‍ മാര്‍ത്തോമാ ദേവാലയത്തില്‍ വെച്ച് നടത്തപ്പെടുന്ന വിശുദ്ധ കുര്‍ബാനയ്ക്ക് തിരുമേനി മുഖ്യകാര്‍മികത്വം വഹിക്കും. 2001 മുതല്‍ 2008 വരെ ഭദ്രാസന എപ്പിസ്‌കോപ്പയായി ചുമതല വഹിച്ചിരുന്ന കൂറിലോസ് തിരുമേനി നോര്‍ത്ത് അമേരിക്ക ഭദ്രാസനത്തെ വികസനപാതയിലൂടെ ബഹുദൂരം മുന്നോട്ടു നയിക്കുന്നതും, ഭദ്രാസനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അയല്‍രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നതിനും നടത്തിയ ശ്രമങ്ങള്‍ പ്രശംസനീയമാണ്. ഇന്ന് വളരെയേറെ പുരോഗതി പ്രാപിച്ച സഭയുടെ മെക്‌സിക്കോ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത് തിരുമേനിയുടെ നേതൃത്വത്തിലായിരുന്നു. ബുധനാഴ്ച നടക്കുന്ന വിശുദ്ധ കുര്‍ബാന ശുശ്രൂഷയില്‍ ഏവരും സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.