You are Here : Home / USA News

കുര്യന്‍ വര്‍ഗീസ്‌ (ജിബോയി- 62) ഇസ്രായേല്‍ തീര്‍ത്ഥാടനത്തിനിടെ ജെറുസലേമില്‍ വെച്ച്‌ നിര്യാതനായി

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Monday, October 14, 2013 12:45 hrs UTC

ഇസ്രായേല്‍ തീര്‍ത്ഥയാത്രയ്‌ക്കിടെ അമേരിക്കന്‍ മലയാളി ജെറുസലേമില്‍ നിര്യാതനായി  

ബിജു ചെറിയാന്‍

 

ന്യൂയോര്‍ക്ക്‌: ദീര്‍ഘകാലമായി അമേരിക്കയിലെ സ്റ്റാറ്റന്‍ഐലന്റില്‍ താമസിക്കുന്ന കുര്യന്‍ വര്‍ഗീസ്‌ (ജിബോയി- 62) ഇസ്രായേല്‍ തീര്‍ത്ഥാടനത്തിനിടെ ജെറുസലേമില്‍ വെച്ച്‌ നിര്യാതനായി. പ്രാദേശിക സമയം ഞായറാഴ്‌ച പുലര്‍ച്ചെ 5.49-നായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട്‌ സ്റ്റാറ്റന്‍ഐലന്റില്‍ നടക്കും.

 

തിരുവല്ല മേപ്പാടം കിഴക്കേവീട്ടില്‍ പരേതരായ ഒ.സി കുര്യന്റേയും, ആച്ചിയമ്മയുടേയും പുത്രനാണ്‌.

 

തിരുവല്ല കോടിയാട്ട്‌ കുടുംബാംഗം മേരിക്കുട്ടി വര്‍ഗീസ്‌ (ആര്‍.എന്‍- സൗത്ത്‌ ബീച്ച്‌ സൈക്യാട്രിക്‌ സെന്റര്‍) ആണ്‌ സഹധര്‍മ്മിണി. ജിഷ, ജോബി എന്നിവരാണ്‌ മക്കള്‍.

 

ജോണി (മുംബൈ), ജേക്കബ്‌ (ഹൂസ്റ്റണ്‍), ജെയിനി, ജെസി, ജോളി എന്നിവര്‍ സഹോദരങ്ങളാണ്‌.

 

വര്‍ഗീസ്‌ കോശി (തിരുവല്ല), സാമുവല്‍ കോശി, ലിസ ഫ്രെഡറിക്‌, സോഫി രാജന്‍, സുബി ബിജു (എല്ലാവരും സ്റ്റാറ്റന്‍ഐലന്റ്‌), ജേക്കബ്‌ കോശി (ലോംഗ്‌ഐലന്റ്‌), അന്നമ്മ കോശി (സിറക്യൂസ്‌) എന്നിവര്‍ ഭാര്യാസഹോദരങ്ങളും, റവ. ഫാ. രാജന്‍ പീറ്റര്‍ (മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌), കലാ-സാമൂഹ്യ പ്രവര്‍ത്തകനായ ഫ്രെഡ്‌ എഡ്വേര്‍ഡ്‌, കോശി വര്‍ഗീസ്‌, ജോണ്‍ ചെറിയാന്‍ എന്നിവര്‍ സഹോദരീ ഭര്‍ത്താക്കന്മാരുമാണ്‌.

 

സ്റ്റാറ്റന്‍ഐലന്റ്‌ സെന്റ്‌ ജോര്‍ജ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ പള്ളിയിലെ സജീവാംഗമായ ജിബോയി ഇടവക പ്രവര്‍ത്തനങ്ങളിലും സാമൂഹ്യരംഗത്തും നിറഞ്ഞ സാന്നിധ്യവും നിശബ്‌ദ പ്രവര്‍ത്തകനുമായിരുന്നു. ദീര്‍ഘകാലം ആല്‍ഫാ പ്രിന്റിംഗ്‌ ആന്‍ഡ്‌ പബ്ലീഷിംഗ്‌ കോര്‍പ്പറേഷനില്‍ ഉദ്യോഗസ്ഥനായിരുന്നു.

 

ഇക്കഴിഞ്ഞ ഞായറാഴ്‌ച വെരി റവ വര്‍ഗീസ്‌ പുത്തൂര്‍ക്കുടിലില്‍ കോര്‍എപ്പിസ്‌കോപ്പയുടെ നേതൃത്വത്തില്‍ ന്യൂയോര്‍ക്കില്‍ നിന്നും യാത്ര പുറപ്പെട്ട ഇസ്രായേല്‍ തീര്‍ത്ഥയാത്രാസംഘാംഗമായിരുന്നു കുര്യന്‍ വര്‍ഗീസ്‌. ദീര്‍ഘകാലമായി ആഗ്രഹിച്ചിരുന്ന വിശുദ്ധനാട്‌ സന്ദര്‍ശനത്തില്‍ ഏറെ സന്തോഷവാനും ഉത്സാഹിയുമായി പങ്കെടുത്തുവരവെയാണ്‌ വിശുദ്ധനാടായ ജെറുസലേമില്‍ വെച്ച്‌ അദ്ദേഹം ഭാഗ്യമരണം പ്രാപിച്ചത്‌. ശനിയാഴ്‌ച വൈകുന്നേരം ചരിത്രപ്രസിദ്ധമായ സെഹിയോണ്‍ മാളികയില്‍ പുത്തൂര്‍ക്കുടിലില്‍ കോര്‍എപ്പിസ്‌കോപ്പ, റവ ഫാ. രാജന്‍ പീറ്റര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന സന്ധ്യാപ്രാര്‍ത്ഥനയില്‍ അദ്ദേഹം പങ്കെടുത്തിരുന്നു.

 

ഉറക്കത്തില്‍ ഉണ്ടായ ഹൃദയാഘാതമാണ്‌ മരണകാരണമെന്ന്‌ സ്ഥിരീകരിച്ചു. ഭാര്യയും ഇതര ബന്ധുക്കളും യാത്രാസംഘത്തിലുണ്ടായിരുന്നു.

 

ബുധനാഴ്‌ച ന്യൂയോര്‍ക്കില്‍ എത്തിക്കുന്ന മൃതദേഹം മാത്യു ഫ്യൂണറല്‍ ഹോമില്‍ പൊതുദര്‍ശനത്തിനു വെയ്‌ക്കുന്നതും, സെന്റ്‌ ജോര്‍ജ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ നടക്കുന്ന സംസ്‌കാര ശുശ്രൂഷകള്‍ക്കുശേഷം വിക്‌ടറി ബുളവാഡിലുള്ള ഫെയര്‍വ്യൂ സെമിത്തേരിയില്‍ സംസ്‌കരിക്കുന്നതുമാണ്‌. വിശദവിവരങ്ങള്‍ പിന്നീട്‌ അറിയിക്കുന്നതാണെന്ന്‌ കുടുംബാംഗങ്ങള്‍ അറിയിച്ചു. സെന്റ്‌ ജോര്‍ജ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളി വികാരി റവ.ഫാ. അലക്‌സ്‌ കെ. ജോയി പരേതന്റെ ആകസ്‌മിക മരണത്തില്‍ അതീവ ദുഖം രേഖപ്പെടുത്തി.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സാമുവേല്‍ കോശി (718 370 1643  വീട്‌, ജോണ്‍ ചെറിയാന്‍ (പള്ളി സെക്രട്ടറി) 917 517 8097 , റെജി വര്‍ഗീസ്‌ (ട്രഷറര്‍) 646 708 6070

 

ഫ്യൂണറല്‍ ഹോമിന്റെ വിലാസം:

 

Mathews Funeral Home, 2508 Victory Blvd, StatenIsland, NY 10314. PH;718 761 5544

 

 

Condelence letter from the Vicar/Secretary

Dear All, It is with deep regret and sorrow that we announce the demise of Mr. Kurian K. Varughese, one of our members on Sunday October the 13th at 5:30 AM in Jerusalem, Israel (Saturday October 12th 10:30 PM New York time). We express our sincere condolences to the bereaving family and pray to God almighty to rest the soul in peace. Evening prayers will be held at the family's residence ( 72 Holden Blvd, Staten Island, NY 10314 ) on Monday and Tuesday at 6:30 PM. Funeral details will be e-mailed once finalized in the coming day's

Vicar / Secretary

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.