You are Here : Home / USA News

മാര്‍ത്തോമ്മാ ഫെസ്റ്റ് 2013 ഒക്‌ടോബര്‍ 5 ശനിയാഴ്ച

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, September 28, 2013 10:55 hrs UTC

ഫാര്‍മേഴ്‌സ് : ബ്രാഞ്ച് മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് എല്ലാവര്‍ഷവും നടത്തിവരാറുള്ള മാര്‍ത്തോമാഫെസ്റ്റ് ഈ വര്‍ഷം ഒക്‌ടോബര്‍ 5 ശനിയാഴ്ച ഡാളസ് ലൂനാ റോഡിലുള്ള ഫാര്‍മേഴ്‌സ് ബ്രാഞ്ച് ചര്‍ച്ച് പരിസരത്തുവെച്ച് വിപുലമായ പരിപാടികളോടെ നടത്തപ്പെടുന്നതാണ്. ഫാര്‍മേഴ്‌സ് ബ്രാഞ്ച് സിറ്റി മേയര്‍ ബില്‍ ഗ്ലന്‍സി, ബ്രൂക്ക് ഹെവന്‍ കേളേജ് പ്രസിഡന്റ് ഡോ. തോം ചെസ്‌നി തുടങ്ങിയവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. ഫെസ്റ്റിന്റെ ഭാഗമായി ബാസ്‌ക്കറ്റ്‌ബോള്‍, ബാറ്റ്മിന്റണ്‍, ടേബില്‍ ടെന്നീസ്, ചെസ് മത്സരങ്ങളും, ഗ്രൂപ്പു ഡാന്‍സ്, സ്‌കിറ്റ്, കള്‍ച്ചറല്‍ പ്രോഗ്രാം തുടങ്ങിയ കലാപരിപാടികളും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഫെസ്റ്റില്‍ നിന്നും സമാഹരിക്കുന്ന തുക കേരളത്തിലും, പ്രാദേശീക തലത്തിലും നടത്തുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി ചിലവഴിക്കും. പ്രവേശനം സൗജന്യമാണ്.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്

 

റവ. ജോസ്. സി. ജോസഫ് മാത്യൂ -972 939 0699 എബി ജോര്‍ജ്ജ്- 214 529 7468 ഫിലിപ്പ് തോമസ് സി.പി.എ-972 394 1349

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.