You are Here : Home / USA News

കേരള അസ്സോസിയേഷന്‍ ഓഫ്‌ ന്യൂജെഴ്‌സിയുടെ ഓണാഘോഷം സെപ്‌തംബര്‍ 28-ന്‌

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Sunday, August 25, 2013 12:17 hrs UTC

ന്യൂജെഴ്‌സി: കേരള അസ്സോസിയേഷന്‍ ഓഫ്‌ ന്യൂജെഴ്‌സി (KANJ)യുടെ ഈ വര്‍ഷത്തെ ഓണാഘോഷപരിപാടികള്‍ സെപ്‌തംബര്‍ 28 ശനിയാഴ്‌ച ഉച്ചയ്‌ക്ക്‌ 12 മണിമുതല്‍ വൈകീട്ട്‌ 6 മണിവരെ നോര്‍ത്ത്‌ ബ്രന്‍സ്‌വിക്‌ ഹൈസ്‌കൂളില്‍ (North Brunswick High School, 98 Raider Rd., North Brunswick, NJ 08902) വിപുലമായ പരിപാടികളോടെ പൂര്‍വ്വാധികം ഭംഗിയായി കൊണ്ടാടുമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു. 2013-ലെ ഓണം അവിസ്‌മരണീയമാക്കുവാന്‍ അതിവിപുലമായ ഒരു കമ്മിറ്റിയാണ്‌ പ്രവര്‍ത്തിക്കുന്നതെന്ന്‌ പ്രസിഡന്റ്‌ ജിബി തോമസ്‌ മോളോപ്പറമ്പില്‍ പറഞ്ഞു. ഓണാഘോഷങ്ങളുടെ കണ്‍വീനര്‍ മുന്‍ പ്രസിഡന്റുകൂടിയായ ജയപ്രകാശ്‌ കുളമ്പിലും കോ-കണ്‍വീനര്‍മാരായി രാജു പള്ളത്ത്‌, ജോമോന്‍ മാഞ്ഞൂരാന്‍ എന്നിവര്‍ പ്രവര്‍ത്തിക്കുന്നു. അബ്ദുള്ള സയ്യിദ്‌, അനില്‍ പുത്തന്‍ചിറ, ദീപ്‌തി നായര്‍, സജി പോള്‍, ജയിംസ്‌ മുക്കാടന്‍, അലക്‌സ്‌ മാത്യു, ലൂസി കുരിയാക്കോസ്‌, അനിയന്‍ ജോര്‍ജ്‌, ഷീല ശ്രീകുമാര്‍, രുഗ്മിണി പത്മകുമാര്‍, റെജി ജോര്‍ജ്‌, എ.സി. ജയിംസ്‌, അലക്‌സ്‌ ജോര്‍ജ്‌, റോയ്‌ മാത്യു, ബെറ്റി പോള്‍, നീന സുധീര്‍, തങ്കമണി അരവിന്ദന്‍, ജൂഡിത്ത്‌ ജോയ്‌ എന്നിവര്‍ നേതൃത്വം നല്‍കുന്ന വിവിധ കമ്മിറ്റികള്‍?ആഘോഷങ്ങള്‍ക്ക്‌ കൂടുതല്‍ വര്‍ണ്ണപ്പകിട്ടേകാന്‍?അഹോരാത്രം പ്രവര്‍ത്തിക്കുന്നു. ഉച്ചയ്‌ക്ക്‌ 12 മണിക്ക്‌ പരമ്പരാഗത രീതിയിലുള്ള വിഭവസമൃദ്ധമായ ഓണസദ്യയോടുകൂടി ആഘോഷങ്ങള്‍ക്ക്‌ തുടക്കമാകും. തുടര്‍ന്ന്‌ കലാപരിപാടികള്‍ ആരംഭിക്കുന്നതാണ്‌. മാവേലിമന്നന്‌ വരവേല്‍പ്‌, ചെണ്ടമേളം, താലപ്പൊലി, കൈകൊട്ടിക്കളി, തിരുവാതിര, നൃത്തനൃത്ത്യങ്ങള്‍, കോമഡി സ്‌കിറ്റ്‌സ്‌ മുതലായ വൈവിധ്യമാര്‍ന്ന കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്‌. ഹിന്ദിയിലും ഇംഗ്ലീഷിലും മറ്റു തെന്നിന്ത്യന്‍ ഭാഷകളിലുമായി ആയിരത്തില്‍പരം ആല്‍ബങ്ങളിലും നിരവധി സിനിമകള്‍ക്കു വേണ്ടിയും ഗാനങ്ങള്‍ ആലപിച്ച്‌ യുവജനങ്ങളുടെ മനസ്സു കീഴടക്കിയ സുപ്രസിദ്ധ പിന്നണി ഗായകന്‍ ഫ്രാങ്കോയുടെ ഗാനമേളയാണ്‌ ഈ വര്‍ഷത്തെ ഓണാഘോഷത്തിലെ പ്രധാന പരിപാടി. ഏകദേശം 1200 പേരെയാണ്‌ ഇത്തവണത്തെ ഓണാഘോഷത്തിന്‌ പ്രതീക്ഷിക്കുന്നതെന്ന്‌ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അവകാശപ്പെട്ടു. ഈ ആഘോഷങ്ങളില്‍ പങ്കുചേര്‍ന്ന്‌ ഈ വര്‍ഷത്തെ ഓണം അവിസ്‌മരണീയമാക്കുവാന്‍ എല്ലാവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു എന്ന്‌ പ്രസിഡന്റ്‌ ജിബി തോമസ്‌ മോളോപറമ്പില്‍, ജനറല്‍ സെക്രട്ടറി സ്വപ്‌ന രാജേഷ്‌, ട്രഷറര്‍ സണ്ണി വാളിയംപ്ലാക്കല്‍ എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: www.kanj.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.