You are Here : Home / USA News

സിറോ മലബാര്‍ കാത്തലിക്‌ കോണ്‍ഗ്രസ്‌ നോര്‍ത്ത്‌ അമേരിക്കയുടെ ബോര്‍ഡ്‌ ഓഫ്‌ ഡയറക്‌ടേഴ്‌സ്‌ പുന:സംഘടിപിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, July 26, 2013 10:35 hrs UTC

ഡിട്രോയിറ്റ്‌: നോര്‍ത്ത്‌ അമേരിക്കയിലും കാനഡയിലുമുള്ള സീറോ മലബാര്‍?സഭാ വിശ്വാസികളുടെ ഔദ്യോഗിക അത്മായ സംഘടനയായ സീറോ മലബാര്‍ കാത്തലിക്‌ കോണ്‍ഗ്രസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ ബോര്‍ഡ്‌ ഓഫ്‌ ഡയറക്‌ടേഴ്‌സ്‌ പുന:സംഘടിപിച്ചു. വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയവും അനുഭവ സമ്പത്തുമുള്ള പഴയ നേതൃത്വത്തോടൊപ്പം പുതിയ യുവ നിരയും ഉള്‍കൊള്ളുന്നതാണ്‌ പുതിയ നേതൃത്വം. ബോര്‍ഡ്‌ ഓഫ്‌ ഡയറക്‌ടേഴ്‌സ്‌ ചെയര്‍മാനായി ശ്രി. മാത്യു തോയലിലും (ന്യൂയോര്‍ക്ക്‌), വൈസ്‌ ചെയര്‍ പേര്‍സണായി ശ്രിമതി ലൈസി അലക്‌സും (ന്യൂയോര്‍ക്ക്‌) തിരഞ്ഞെടുക്കപെട്ടു. ബോര്‍ഡ്‌ ഓഫ്‌ ഡയറക്‌ടേഴ്‌സ്‌ അംഗങ്ങളായി ചാക്കോ കല്ലുകുഴി (ഹൂസ്റ്റന്‍), ഏലിക്കുട്ടി ഫ്രാന്‍സിസ്‌ (ഡാളസ്‌) , സോളി എബ്രഹാം (ബാള്‍ട്ടിമോര്‍), വിന്‍സണ്‍ പാലത്തിങ്കല്‍ (വാഷിംഗ്‌ടന്‍ ഡി.സി), ജോസഫ്‌ കാഞ്ഞമല (ന്യൂയോര്‍ക്ക്‌), കുര്യാക്കോസ്‌ ചാക്കോ (ചിക്കാഗോ) എന്നിവരും തെരഞ്ഞെടുക്കപെട്ടു. പുതിയ നേതൃത്വത്തെ ചിക്കാഗോ സീറോ മലബാര്‍ രൂപതാ ബിഷപ്പ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്‌ അഭിനന്ദിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.