You are Here : Home / USA News

ആയിരങ്ങള്‍ക്ക്‌ അനുഗ്രഹമായി റിനര്‍വി ഫൗണ്ടേഷന്‍ ഫോര്‍ ഹോപ്‌

Text Size  

Story Dated: Tuesday, July 23, 2013 11:04 hrs UTC

ന്യൂയോര്‍ക്ക്‌: ശസ്‌ത്രക്രിയകളെ ഭയപ്പെടുന്നവര്‍ക്ക്‌ അനുഗ്രഹമായി മാറിക്കൊണ്ടിരിക്കുന്ന റിനര്‍വി ഫൗണ്ടേഷന്‍ ഫോര്‍ ഹോപ്പ്‌ എന്ന മെഡിക്കല്‍ എന്‍ജിഒയുടെ ആദ്യ ബോര്‍ഡ്‌ ഓഫ്‌ ഡയറക്ടേഴ്‌സ്‌ മീറ്റിങ്‌ നടന്നു. ആതുരമേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ശസ്‌ത്രക്രിയകളെ ഒഴിവാക്കുന്ന മെഡിക്കല്‍ വികസനങ്ങള്‍ നടപ്പാക്കുന്നതിനുമായി രൂപം കൊണ്ട സംഘടനയാണിത്‌. ന്യൂയോര്‍ക്ക്‌ വൈറ്റ്‌ പ്ലെയ്‌ന്‍സിലെ വൈഎംസിഎയിലാണ്‌ മെഡിക്കല്‍ രംഗത്തെ പ്രൊഫഷണലുകളായ പത്തോളം പേരുടെ ഒത്തു ചേരല്‍ നടന്നത്‌. ശസ്‌ത്രക്രിയ രംഗത്തു കൂടുതല്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തുകയെന്ന ലക്ഷ്യത്തോടെയുള്ള ഒത്തുചേരല്‍ ഇപ്പോഴത്തെ മെഡിക്കല്‍ സാഹചര്യങ്ങളെ വിലയിരുത്തി. ആയിരക്കണക്കിനു രോഗികള്‍ക്ക്‌ അനുഗ്രഹമായി മാറിക്കൊണ്ടിരിക്കുന്ന റിനര്‍വിയുടെ ഉപയോഗവും വ്യാപനവും കൂടുതല്‍ ത്വരിതപ്പെടുന്നതും യോഗം ചര്‍ച്ച ചെയ്‌തു.

 

ബ്രോങ്കിയല്‍ ആസ്‌തമ, ന്യൂറോ മസ്‌ക്കുലര്‍ രോഗങ്ങള്‍, വിവിധ പ്രായാധിക്യ പ്രശ്‌നങ്ങള്‍ എന്നിവ പരിഹരിക്കുന്നതിനായി ശക്തിയേറിയ വൈറ്റമിന്‍ ഗുളിക റിനര്‍വിയുടെ ഉപയോഗവും പ്രചാരണവും സംബന്ധിച്ചായിരുന്നു പ്രധാന ചര്‍ച്ച. മെഡിക്കല്‍ രംഗത്ത്‌ ഇതുമായി ബന്ധപ്പെട്ടു പടരുന്ന ഊഹാപോഹങ്ങളെ പ്രതിരോധിക്കുകയും ഒപ്പം രോഗികള്‍ക്ക്‌ ഇതിന്റെ ഗുണങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുന്ന സാഹചര്യങ്ങളെക്കുറിച്ചും ഫോറം വിലയിരുത്തി. ചടങ്ങില്‍ റിനര്‍വിയുടെ ഗുണഭോക്താക്കളുടെ പ്രതികരണങ്ങളും ബോര്‍ഡ്‌ കേട്ടു. ശാരീരികാവസ്ഥ മോശമാകുന്നതിനെത്തുടര്‍ന്ന്‌ ശസ്‌ത്രക്രിയകള്‍ വൈകി വിഷമിക്കുന്ന രോഗികള്‍ക്ക്‌ അനുഗ്രഹമായി മാറുന്ന റിനര്‍വിയുടെ പ്രചാരണവും ഫോറം ചര്‍ച്ച ചെയ്‌തു. വെന്റിലേറ്റര്‍ പരിചരണത്തിലുള്ള രോഗികളെ രോഗം ഭേദമാകുന്നതിനുസരിച്ച്‌ വെന്റിലേറ്ററില്‍ നിന്ന്‌ മാറ്റിയെടുക്കുന്നതിന്‌ ഈ രംഗത്ത്‌ ദീര്‍ഘനാളത്തെ പരിചയസമ്പത്തുള്ള ഡോ. ഫിലിപ്പ്‌ ജോര്‍ജ്‌ നവീനമായ ചികിത്സാരീതികള്‍ക്ക്‌ രൂപം നല്‍കുകയുണ്ടായി.

 

തുടര്‍ന്നു നടന്ന പരീക്ഷണങ്ങളുടെ ഭാഗമായാണ്‌ അദ്ദേഹം തന്നെ റിനര്‍വി എന്ന വൈറ്റബിന്‍ ടാബ്‌ലറ്റ്‌ വികസിപ്പിച്ചെടുത്തത്‌. വൈറ്റബിന്‍ ബി ശരീരത്തില്‍ സുഗമമായി ആഗീരണം ചെയ്യപ്പെടുന്ന ഫോര്‍മുലയാണ്‌ റിനര്‍വിയുള്ളത്‌. ശസ്‌ത്രക്രിയ ആവശ്യമായ രോഗികളെ പോലും ഇതില്‍ നിന്നും രക്ഷിച്ചെടുക്കാവുന്ന വിധത്തില്‍ ഈ ടാബ്‌്‌ലറ്റ്‌ പൊതുവേ ഉപയോഗിച്ചു തുടങ്ങിയതോടെയാണ്‌ റിനര്‍വി ശ്രദ്ധാകേന്ദ്രമായത്‌. വിലക്കുറവും ഗുണമേന്മയും സാധാരണക്കാരിലേക്കും റിനര്‍വി എത്തിയതോടെ, മെഡിക്കല്‍ രംഗത്തെ വലിയൊരു വിപ്ലവമായാണ്‌ ബോര്‍ഡ്‌ ഇതിനെ കണ്ടത്‌. നോണ്‍ സര്‍ജിക്കല്‍ ട്രീറ്റുമെന്റുകള്‍ക്ക്‌ പേരു കേട്ട റിനര്‍വി ഫൗണ്ടേഷന്‍ ഫോര്‍ ഹോപ്‌സ്‌ റിനര്‍വിയില്‍ കാലാനുസൃത മാറ്റങ്ങള്‍ വരുത്താനും കൂടുതല്‍ ഗുണമേന്മകളോടെ രോഗികളെ സഹായിക്കാനും മുന്നോട്ടു വരുമെന്നും വ്യക്തമാക്കി.

വിവരങ്ങള്‍ക്ക്‌

Dr. Philip George,

646-361-9509 398

Mamaoneck Avenue White Plains , NY 10605 r

enervee@yahoo.com

www.renervee.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.