You are Here : Home / USA News

എസ്.എം.സി.സി സ്കൂള്‍ -കോളജ് ഗ്രാജ്വേറ്റ്‌സിനെ അനുമോദിച്ചു

Text Size  

ഷോളി കുമ്പിളുവേലി

sholy1967@hotmail.com

Story Dated: Friday, July 12, 2013 02:25 hrs UTC

ന്യൂയോര്‍ക്ക്: സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് (എസ്.എം.സി.സി) ബ്രോങ്ക്‌സ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാര്‍ ഇടവകയിലെ ഈവര്‍ഷത്തെ സ്കൂള്‍- കോളജ് ഗ്രാജ്വേറ്റ്‌സിനെ ട്രോഫികളും പ്ലാക്കുകളും നല്‍കി അനുമോദിച്ചു. ഇടവക തിരുനാളിനോടനുബന്ധിച്ച് മൂന്നാം തീയതി ബുധനാഴ്ച നടന്ന പ്രസുദേന്തി നൈറ്റില്‍ വെച്ച് വികാരി ഫാ. ജോസ് കണ്ടത്തിക്കുടി എസ്.എം.സി.സിയുടെ ഉപഹാരങ്ങള്‍ സമ്മാനിച്ചു. ഹൈസ്കൂള്‍ ഗ്രാജ്വേറ്റ്‌സുകളായ ടീന തോമസ്, ജിമ്മി പട്ടേരില്‍, സിമ്മി ജോസഫ്, ജസ്റ്റിന്‍ കാഞ്ഞമല, ലക്‌സിലി സേവ്യര്‍, സ്റ്റാന്‍ലി സണ്ണി, ജോസഫ് സേവ്യര്‍, ഏഡ്രിയാന മാത്യു എന്നിവര്‍ ജോസ് അച്ചനില്‍ നിന്നും ട്രോഫികളും, കോളജ് ഗ്രാജ്വേറ്റ്‌സുകളായ അരുണ്‍ തോമസ്, ജോര്‍ജ് ഞാറക്കുന്നേല്‍, അനു ജോസഫ്, ക്രിസ് സാമുവേല്‍, ജസീകാ കാഞ്ഞമല, ജോബിന്‍ അരീക്കുന്നേല്‍, ഷെറല്‍ കൈതാരത്ത്, അനു മില്‍വി പോള്‍, ലിസാ ജോണ്‍, ഷിജ വാതപ്പള്ളില്‍, അന്നമ്മ ലൂക്കോസ്, ജോവിന്‍ ജോയി എന്നിവര്‍ പ്ലാക്കുകളും ഏറ്റുവാങ്ങി.

 

 

എട്ടാം ക്ലാസില്‍ നിന്ന് വാലിഡിക്‌ടോറിയനായ ക്രിസ്റ്റല്‍ ആന്റണിക്ക് പ്രത്യേക പുരസ്കാരവും തദവസരത്തില്‍ സമ്മാനിച്ചു. എസ്.എം.സി.സി പ്രസിഡന്റ് ഷോളി കുമ്പിളുവേലി സ്വാഗതംആശംസിച്ചു.ജോസഫ് കാഞ്ഞമല, ജോസ് ഞാറക്കുന്നേല്‍, ചിന്നമ്മ പുതുപ്പറമ്പില്‍, ജോജോ ഒഴുകയില്‍, ലീന ആലപ്പാട്ട്, ഷാജി സഖറിയ, ജോസ് മലയില്‍, ആലീസ് വാളിപ്ലാക്കല്‍, ജയിംസ് തെള്ളിയാങ്കല്‍, സെബാസ്റ്റ്യന്‍ വിരുത്തിയില്‍, ജിമ്മി ഞാറക്കുന്നേല്‍, ജോണ്‍ വാളിപ്ലാക്കല്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles


  • കെ.എ.എന്‍.ജി സമ്മര്‍ ബീച്ച് ബാഷ് ആഗസ്റ്റ് 3-ന്
    ന്യൂജെഴ്‌സി: സാധാരണ മലയാളി സംഘടനകളുടെ പ്രവര്‍ത്തന രീതിയില്‍ നിന്ന് വിഭിന്നമായി ഒരു പുതിയ ശൈലിയിലേക്ക് തങ്ങളുടെ...

  • സോളാര്‍ :പിണറായി വിജയന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കത്തയച്ചു
    തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് സോളാര്‍ വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി...

  • സോളാര്‍ കമ്പനിയുമായി ബന്ധമില്ല : മുക്‌ത
    സോളാര്‍ കമ്പനിയുമായി ബന്ധമില്ലെന്നു മലയാള സിനിമ താരം മുക്‌ത പറഞ്ഞു.ഉത്തര ഉണ്ണിയെ മലയാള  വെച്ച് ചെയ്ത പരസ്യം...

  • മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായുടെ 83-മത് ജന്മദിനം ആഘോഷിച്ചു
    ന്യൂയോര്‍ക്ക് : ഒരു മാസത്തെ അമേരിക്കന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി തിരുവല്ലായില്‍ എത്തിചേര്‍ന്ന് മലങ്കര മാര്‍ത്തോമാ...