ഡോവര്‍ : വിശുദ്ധ മാര്‍ത്തോമാ ശ്ലീഹായുടെ പേരിലുള്ള ഡോവര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവകയില്‍ പെരുന്നാള്‍ ആഘോഷം ഭക്തിസാന്ദ്രമാക്കാന് പ്രമുഖ ഭക്തിഗാന ഗായകനും ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിമും ക്രൈസ്തവ സംഗീതലോകത്തെ മാസ്മരിക ശബ്ദത്തിന്റെ ഉടമയുമായ ഇമ്മാനുവേല്‍ ഹെന്റി എത്തുന്നു. പെരുന്നാള്‍ ചടങ്ങുകളുടെ ആദ്യദിനമാണ് ഇമ്മാനുവലിന്റെ ആത്മീയ വിശുദ്ധി വിളിച്ചോതുന്ന ഗാനാലപനം നടക്കുക. തിരുവനന്തപുരം സ്വദേശിയായ ഈ യുവഗായകന് തന്റെ ശബ്ദസൗകുമാര്യത്താല്‍ ഭക്തിയുടെ ധന്യമൂഹൂര്ത്തമാണ് ഡോവറിലൊരുക്കുന്നത്. സ്നേഹസംഗീതം എന്ന വന്‍ വിജയമായ സംഗീത പരിപാടിയില്‍ സ്റ്റീഫന്‍ ദേവസിക്കും ബിനോയ് ചാക്കോയ്ക്കും സോളിഡ് ബാന്‍ഡ് ടീമിനുമൊപ്പം അമേരിക്കയിലുടനീളം പര്യടനം നടത്തിയതിനു ശേഷമാണ് ഇമ്മാനുവല്‍ ഡോവറിലെത്തുന്നത്. ജൂലൈ 11 വെള്ളിയാഴ്ച വൈകിട്ട് പ്രാര്‍ത്ഥനകള്‍ക്കും ആത്മീയ പ്രഭാഷണത്തിനും ശേഷമാണ് ഗോസ്പല്‍ ഗായകനായ ഇമ്മാനുവല്‍ ഹെന്റി ആത്മീയ ഗാനങ്ങള്‍ ആലപിക്കുക.
Comments