You are Here : Home / USA News

ഫിലിപ്പോസ്‌ ഫിലിപ്പ്‌ ഫൊക്കാനാ ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥി, ജോസഫ്‌ കുര്യപ്പുറം വൈസ്‌ പ്രസിഡന്റ്‌ സ്ഥാനാര്‍ത്ഥി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, July 01, 2014 07:42 hrs UTC

  

ന്യൂയോര്‍ക്ക്‌: ഫൊക്കാനയുടെ 2014- 16 വര്‍ഷങ്ങളിലെ നേതൃനിരയിലേക്ക്‌ ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്‍ അഭിമാനപൂര്‍വ്വം അണിനിരത്തുന്ന ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥി ഫിലിപ്പോസ്‌ ഫിലിപ്പിനേയും, വൈസ്‌ പ്രസിഡന്റ്‌ സ്ഥാനാര്‍ത്ഥി ജോസഫ്‌ കുര്യപ്പുറത്തിനേയും വിജയിപ്പിക്കണമെന്ന്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ ജയിംസ്‌ ഇളംപുരയിടത്തിലും, ചെയര്‍മാന്‍ കുര്യാക്കോസ്‌ തര്യനും സംയുക്ത പ്രസ്‌താവനയിലൂടെ ഫൊക്കാനാ അംഗ സംഘടനകളോടും ഡെലിഗേറ്റുകളോടും അഭ്യര്‍ത്ഥിച്ചു.

ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ്‌, ചെയര്‍മാന്‍, കേരള എന്‍ജിനീയറിംഗ്‌ ഗ്രാജ്വേറ്റ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌, ഫൊക്കാനാ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍, നാഷണല്‍ കമ്മിറ്റിയംഗം, മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭാ മാനേജിംഗ്‌ കമ്മിറ്റിയംഗം തുടങ്ങിയ വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ചിട്ടുള്ള മികച്ച വാഗ്മിയും സംഘാടകനുമാണ്‌ ഫിലിപ്പോസ്‌ ഫിലിപ്പ്‌.

ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്‍ മുന്‍ സെക്രട്ടറി, പ്രസിഡന്റ്‌, ചെയര്‍മാന്‍, ഇന്ത്യന്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ ദേശീയ ജനറല്‍ സെക്രട്ടറി, ഫൊക്കാനാ ജോയിന്റ്‌ സെക്രട്ടറി, നാഷണല്‍ കമ്മിറ്റിയംഗം, വിവിധ വര്‍ഷങ്ങളിലെ ബാങ്ക്വറ്റ്‌ കോര്‍ഡിനേറ്റര്‍ തുടങ്ങിയ നിലകളില്‍ സംഘാടക മികവ്‌ തെളിയിച്ചിട്ടുള്ള ജോസഫ്‌ കുര്യപ്പുറം വടക്കേ അമേരിക്കയിലെ യാക്കോബായ സഭയുടെ വേറിട്ട ശബ്‌ദമാണ്‌.

മികച്ച സംഘാടകരും, നിരവധി വര്‍ഷങ്ങളുടെ പ്രവര്‍ത്തനപരിചയത്തിനുടമകളുമായ ഇരുവര്‍ക്കും ഫൊക്കാനയുടെ ഭൂരിപക്ഷം അംഗസംഘടനകളുടേയും പിന്തുണ ഇതിനോടകം ലഭിച്ചുകഴിഞ്ഞു. ഫൊക്കാനയുടെ ശക്തികേന്ദ്രങ്ങളായ ന്യൂയോര്‍ക്കിലേയും, കാനഡയിലേയും മുഴുവന്‍ അംഗസംഘടനകളും ഒറ്റക്കെട്ടായി ഇരുവരുടെ വിജയത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നു. ഫൊക്കാനയെ പുതിയ മേഖലകളിലേക്ക്‌ നയിക്കാന്‍ കഴിവും പ്രാപ്‌തിയും പരിചയവുമുള്ള ഫിലിപ്പോസ്‌ ഫിലിപ്പിനേയും, ജോസഫ്‌ കുര്യപ്പുറത്തിനേയും ഷിക്കാഗോ കണ്‍വന്‍ഷനോടനുബന്ധിച്ച്‌ നടത്തുന്ന തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന്‌ ന്യൂയോര്‍ക്ക്‌ ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്റെ പത്രക്കുറിപ്പിലൂടെ അറിയിച്ചു. ജയിംസ്‌ ഇളംപുരയിടത്തില്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.