You are Here : Home / USA News

വാണാക്യൂ സെന്റ്‌ ജയിംസ്‌ പള്ളി കൂദാശയും പെരുന്നാളും: കമ്മിറ്റികള്‍ പ്രവര്‍ത്തനം ആരംഭിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, June 10, 2014 09:55 hrs UTCന്യൂജേഴ്‌സി: മലങ്കര ആര്‍ച്ച്‌ ഡയോസിസില്‍ ഉള്‍പ്പെട്ട ന്യൂജേഴ്‌സി, വാണാക്യൂ സെന്റ്‌ ജയിംസ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ഇടവക കരസ്ഥമാക്കിയ ദേവാലയത്തിന്റെ കൂദാശയും, ഇടവകയുടെ കാവല്‍ മദ്ധ്യസ്ഥനും, കര്‍തൃസഹോദരനും, ഊര്‍ശ്ശേമിന്റെ ഒന്നാമത്തെ പ്രധാനാചാര്യനും, സഹദായുമായ വി. മോര്‍ യാക്കോബ്‌ ശ്ശീഹായുടെ ഓര്‍മ്മപ്പെരുന്നാളും ജൂണ്‍ 20, 21 തീയതികളില്‍ അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ്‌ മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മികത്വത്തില്‍ നടത്തുന്നതാണ്‌.

ജൂണ്‍ 20-ന്‌ വെള്ളിയാഴ്‌ച വൈകിട്ട്‌ 6.30-ന്‌ അഭിവന്ദ്യ മെത്രാപ്പോലീത്തയേയും വിശിഷ്‌ടാതിഥികളേയും പുതിയ ദേവാലയത്തിലേക്ക്‌ സ്വീകരിച്ച്‌ ആനയിക്കുകയും തുടര്‍ന്ന്‌ പള്ളി കൂദാശയുടെ ഒന്നാം ഘട്ടം നടത്തപ്പെടുന്നതുമാണ്‌. 9 മണിക്ക്‌ ആശീര്‍വാദവും അതിനുശേഷം ഡിന്നറും ഉണ്ടായിരിക്കും.

ജൂണ്‍ 21-ന്‌ ശനിയാഴ്‌ച രാവിലെ 8.30-ന്‌ പ്രഭാത പ്രാതപ്രാര്‍ത്ഥനയ്‌ക്കുശേഷം പള്ളി കൂദാശയുടെ രണ്ടാം ഘട്ടവും, വി. കുര്‍ബാനയും നിര്‍വഹിക്കപ്പെടും. 12 മണിക്ക്‌ പൊതുസമ്മേളനവും, 12.30-ന്‌ പള്ളിക്ക്‌ ചുറ്റും പ്രദക്ഷിണവും, 12.45-ന്‌ ആശീര്‍വാദവും, അതേ തുടര്‍ന്ന്‌ സ്‌നേഹവിരുന്നും ഉണ്ടായിരിക്കും.

ദേവാലയ കൂദാശയും പെരുന്നാളും സുഗമമായി നടത്തുന്നതിനുവേണ്ടി ഇടവക വികാരി വന്ദ്യ ഗീവര്‍ഗീസ്‌ കോര്‍എപ്പിസ്‌കോപ്പയുടെ അധ്യക്ഷതയില്‍ കൂടിയ ഇടവക പൊതുയോഗം വിവിധ കമ്മിറ്റികളെ ചുമതലപ്പെടുത്തി. ഇടവക വികാരി ചെയര്‍മാനും, കുര്യന്‍ സ്‌കറിയ ജനറല്‍ കണ്‍വീനറും, ബിജു കുര്യന്‍ മാത്യൂസ്‌ (വൈസ്‌ പ്രസിഡന്റ്‌), സിമി ജോസഫ്‌ (ട്രസ്റ്റി), മെവിന്‍ തോമസ്‌ (സെക്രട്ടറി) എന്നിവര്‍ എക്‌സ്‌ ഒഫീഷ്യോ മെമ്പേഴ്‌സുമായി വിവിധ സബ്‌ കമ്മിറ്റികള്‍ പ്രവര്‍ത്തനം ആരംഭിച്ചു. പുന്നൂസ്‌ കുട്ടി ജേക്കബ്‌ (പബ്ലിസിറ്റി), സുനില്‍ വര്‍ഗീസ്‌ (റിസപ്‌ഷന്‍), എല്‍ദോ വര്‍ഗീസ്‌ (ഫുഡ്‌), രഞ്ചു സഖറിയാ (പ്രോഗ്രാം ആന്‍ഡ്‌ ഗിഫ്‌റ്റ്‌), ആകര്‍ഷ്‌ നോമുല (ലൈറ്റ്‌ ആന്‍ഡ്‌ സൗണ്ട്‌), യൂത്ത്‌ അസോസിയേഷന്‍ (ട്രാന്‍സ്‌പോര്‍ട്ട്‌ ആന്‍ഡ്‌ പാര്‍ക്കിംഗ്‌), വനിതാ സമാജം (ഡെക്കറേഷന്‍ ആന്‍ഡ്‌ ക്ലീനിംഗ്‌), സണ്‍ഡേ സ്‌കൂള്‍ (പ്രദക്ഷിണം) എന്നിവരുടെ നേതൃത്വത്തിലാണ്‌ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നത്‌.

ന്യൂജേഴ്‌സി, ന്യൂയോര്‍ക്ക്‌, പെന്‍സില്‍വാനിയ, ബോസ്റ്റണ്‍, മേരിലാന്റ്‌ എന്നീ സ്റ്റേറ്റുകളില്‍ നിന്ന്‌ നിരവധി വിശ്വാസികള്‍ കൂദാശയിലും പെരുന്നാള്‍ ചടങ്ങുകളിലും സംബന്ധിക്കുമെന്ന്‌ കരുതുന്നു. പുന്നൂസ്‌ കുട്ടി ജേക്കബ്‌ (പബ്ലിസിറ്റി കണ്‍വീനര്‍) അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.