You are Here : Home / USA News

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ ആറാമത്‌ കുടുംബ നവീകരണ കണ്‍വന്‍ഷനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തായായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, June 06, 2014 07:38 hrs UTC


    

ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ ജൂണ്‍ 12-ന്‌ വ്യാഴാഴ്‌ച രാവിലെ 9.15-ന്‌ ആരംഭിച്ച്‌ ജൂണ്‍ 15-ന്‌ ഞായറാഴ്‌ച വൈകിട്ട്‌ 5 മണിക്ക്‌ അവസാനിക്കുന്ന ആറാമത്‌ കുടുംബ നവീകരണ കണ്‍വന്‍ഷനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വികാരി റവ.ഫാ. ജോയി ആലപ്പാട്ട്‌ അറിയിച്ചു. എല്ലാ ദിവസവും രാവിലെ 9.15 മുതല്‍ വൈകിട്ട്‌ 5.45 വരെയാണ്‌ കണ്‍വന്‍ഷന്‍.

മുതിര്‍ന്നവര്‍ക്കും യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കും ആറ്‌ വ്യത്യസ്‌ത വേദികളിലായാണ്‌ കണ്‍വന്‍ഷന്‍ നടക്കുക. മുതിര്‍ന്നവര്‍ക്ക്‌ മലയാളത്തിലും മറ്റ്‌ വിഭാഗങ്ങള്‍ക്ക്‌ ഇംഗ്ലീഷിലും ശുശ്രൂഷകള്‍ നടത്തപ്പെടും. ചിറ്റൂര്‍ ധ്യാനകേന്ദ്രത്തിലെ പ്രശസ്‌ത ധ്യാനപ്രാസംഗികനായ റവ.ഫാ. ജേക്കബ്‌ മഞ്ഞളിയാണ്‌ മുതിര്‍ന്നവര്‍ക്കുള്ള ശുശ്രൂഷകള്‍ നയിക്കുന്നത്‌. റവ.ഫാ. സെബാസ്റ്റ്യന്‍ അരീക്കാട്ട്‌, റവ.ഫാ ബോബി എമ്പ്രയില്‍, യു.കെ. സെഹിയോന്‍ യൂത്ത്‌ ടീം, റവ. സിസ്റ്റേഴ്‌സ്‌, ലാലിച്ചന്‍ ആലുംപറമ്പില്‍ എന്നിവര്‍ മറ്റ്‌ വിഭാഗങ്ങള്‍ക്കുള്ള ശുശ്രൂഷകള്‍ നയിക്കും. ബ്ര. ഷൈജന്‍ മുതിര്‍ന്നവര്‍ക്കും, സെഹിയോന്‍ യൂത്ത്‌ ടീം യുവജനങ്ങള്‍ക്കും ഗാനശുശ്രൂഷകള്‍ക്ക്‌ നേതൃത്വം നല്‍കും.

ജൂണ്‍ 12-ന്‌ വ്യാഴാഴ്‌ച രാവിലെ 9.15-ന്‌ ആരാധനാ സ്‌തുതികളോടെ ആരംഭിക്കുന്ന കണ്‍വന്‍ഷന്‍ ആഘോഷമായ ബൈബിള്‍ പ്രതിഷ്‌ഠയോടെ ഉദ്‌ഘാടനം ചെയ്യപ്പെടും.

താത്‌പര്യമുള്ള ഏവര്‍ക്കും കുടുംബസമേതം ദൈവാനുഗ്രഹം സമൃദ്ധമായി വര്‍ഷിക്കപ്പെടുന്ന മഹത്തായ ഈ ആത്മീയ വിരുന്നില്‍ പങ്കെടുക്കാമെന്നും ആയതിലേക്ക്‌ എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായും വികാരി ഫാ. ജോയി ആലപ്പാട്ടും, മറ്റ്‌ ഭാരവാഹികളും അറിയിച്ചു. ഉച്ചഭക്ഷണം നല്‍കുന്നതാണ്‌. ബേബി സിറ്റിംഗിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.