You are Here : Home / USA News

സാഹിത്യവേദി ജൂണ്‍ ആറിന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, June 05, 2014 08:57 hrs UTC


    
    

ഷിക്കാഗോ: 2014 ജൂണ്‍മാസ സാഹിത്യവേദി ആറാം തീയതി വൈകിട്ട്‌ 6.30-ന്‌ കണ്‍ട്രി ഇന്നില്‍ (2200 S. Elmhurst, MT, Prospect, IL) കൂടുന്നതാണ്‌. `മാറുന്ന ദേശീയത- ഉത്തരാധുനിക ചിന്തകള്‍' എന്ന പ്രബന്ധമാണ്‌ ചിന്താവിഷയം. അടിസ്ഥാനപരമായി വൈകാരികമേകേണ്ടുന്ന ദേശീയതാബോധം ഒരു ജനതയില്‍ നിന്നും അകലുന്ന കാഴ്‌ച, കേരളത്തിന്റെ ഭാഷ, സംസ്‌കാരം, ചരിത്രം, മതം, രാഷ്‌ട്രീയം എന്നീ മണ്‌ഡലങ്ങളില്‍ക്കൂടി സഞ്ചരിച്ചുകൊണ്ട്‌, അനിലാല്‍ ശ്രീനിവാസനാണ്‌ പ്രബന്ധം അവതരിപ്പിക്കുന്നത്‌.

രവി രാജ സ്‌പോണ്‍സര്‍ ചെയ്‌ത മെയ്‌മാസ സാഹിത്യവേദി സൈമണ്‍ മഴുവഞ്ചേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന്‌ `അമേരിക്കന്‍ ആദിവാസികളുടെ കൂടെ' എന്ന പ്രബന്ധം ഡോ. ജോസഫ്‌ ഇ. തോമസ്‌ അവതരിപ്പിച്ചത്‌, ആദിവാസികളുടെ പ്രത്യേകതകളും, ജീവിതരീതികളും വ്യക്തമാക്കി. ലക്ഷ്‌മി നായര്‍ എഴുതി അവതരിപ്പിച്ച `തിങ്കളാണ്‌ എനിക്കിഷ്‌ടം' എന്ന കഥയും, അന്നമ്മ കുര്യാക്കോസ്‌ എഴുതി അവതരിപ്പിച്ച `മൂകമായ സാക്ഷ്യം' എന്ന കഥയും വളരെ ആസ്വാദ്യകരമായിരുന്നു. സാഹിത്യകാരനും ചിത്രകാരനുമായ എന്‍.വി. ദേവന്റെ നിര്യാണത്തില്‍ അനുശോചിച്ചു. കേരളത്തില്‍ വെച്ച്‌ ജൂലൈ മാസത്തില്‍ നടക്കാനിരിക്കുന്ന ലാനാ കണ്‍വന്‍ഷനെക്കുറിച്ച്‌ ലാനാ പ്രസിഡന്റ്‌ ഷാജന്‍ ആനിത്തോട്ടം വിശദീകരിച്ചു. അനിലാലിന്റെ കൃതജ്ഞതയോടുകൂടി മെയ്‌മാസ സാഹിത്യവേദി സമാപിച്ചു.

ജൂണ്‍മാസ സാഹിത്യവേദിയായ 181-മത്‌ സാഹിത്യവേദിയിലേക്ക്‌ ഏവര്‍ക്കും സ്വാഗതം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: അനിലാല്‍ ശ്രീനിവാസന്‍ (630 400 9735), ജോണ്‍ സി. ഇലക്കാട്ട്‌ (773 282 4955).
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.