You are Here : Home / USA News

തോമസ്‌ കെ. ജോര്‍ജ്‌ ഫോമാ നാഷണല്‍ കമ്മിറ്റി സ്ഥാനാര്‍ത്ഥി

Text Size  

Story Dated: Sunday, June 01, 2014 09:28 hrs UTC


        
    

റോക്ക്‌ലാന്റ്‌: ഫോമയുടെ 2014- 16 വര്‍ഷത്തേക്കുള്ള ഭരണസമിതിയിലേക്ക്‌ ന്യൂയോര്‍ക്ക്‌ എമ്പയര്‍ റീജിയണില്‍ നിന്നും നാഷണല്‍ കമ്മിറ്റി മെമ്പറായി തോമസ്‌ കെ. ജോര്‍ജ്‌ (റെജി) മത്സരിക്കുന്നു.

റോക്ക്‌ലാന്റ്‌ ഓറഞ്ച്‌ മലയാളി അസോസിയേഷന്‍ (റോമ) മുന്‍ പ്രസിഡന്റും, നിലവിലുള്ള സെക്രട്ടറിയുമായ റെജി കലാ-സാംസ്‌കാരിക- സാമൂഹിക രംഗത്തെ നിറസാന്നിധ്യമാണ്‌. സ്റ്റാര്‍ സിംഗര്‍ യു.എസ്‌.എ ഫൈനലിസ്റ്റുകൂടിയായ റെജി ന്യൂയോര്‍ക്ക്‌ മലയാളികള്‍ക്കിടയിലെ അറിയപ്പെടുന്ന ഒരു ഗായകന്‍കൂടിയാണ്‌.

ജസ്റ്റീസ്‌ ഫോര്‍ ഓള്‍ മൂവ്‌മെന്റിന്റെ സജീവ പ്രവര്‍ത്തകനായ റെജി പാസ്‌പോര്‍ട്ട്‌- വിസ പ്രശ്‌നങ്ങള്‍, ആനന്ദ്‌ ജോണ്‍ വിഷയം തുടങ്ങി നിരവധി സാമൂഹിക വിഷയങ്ങളില്‍ മലയാളി സമൂഹത്തിനുവേണ്ടി മുന്‍നിരയില്‍ നിന്ന്‌ പ്രവര്‍ത്തിച്ചയാളാണ്‌. ജീവകാരുണ്യ പ്രവര്‍ത്തനരംഗങ്ങളില്‍ കര്‍മ്മനിരതായ ഇദ്ദേഹം, ഹെല്‍പിംഗ്‌ ഹാന്‍ഡ്‌സ്‌ സൊസൈറ്റി, മീല്‍സ്‌ ഓണ്‍ വീല്‍സ്‌, വൈ.എം.സി.എ, റെഡ്‌ക്രോസ്‌ തുടങ്ങി നിരവധി ചാരിറ്റി സംഘടനകളില്‍ അംഗവും അതിലെ സജീവ പ്രവര്‍ത്തകനും കൂടിയാണ്‌.

ഇക്കണോമിക്‌സില്‍ ബിരുദാനന്തര ബിരുദധാരിയായ റെജി ന്യൂയോര്‍ക്കില്‍ രജിസ്‌ട്രേഡ്‌ റെസ്‌പിരേറ്ററി തെറാപ്പിസ്റ്റായി ജോലി ചെയ്യുന്നു. ന്യൂയോര്‍ക്കില്‍ രജിസ്‌ട്രേഡ്‌ നഴ്‌സായ റേച്ചല്‍ ജോര്‍ജ്‌ ആണ്‌ ഭാര്യ. കോളജ്‌ വിദ്യാര്‍ത്ഥികളായ ടോണി, ടിഫാനി എന്നിവര്‍ മക്കളാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: തോമസ്‌ കെ. ജോര്‍ജ്‌ (റെജി) 845 709 1860.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.