You are Here : Home / USA News

ഡാളസ്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ഇടവകയുടെ ഫൊറോന പ്രഖ്യാപനചടങ്ങുകള്‍ ജൂണ്‍ ഒന്നിന്

Text Size  

Story Dated: Wednesday, May 28, 2014 09:28 hrs UTC

ഡാലസ്‌: വളര്‍ച്ചയുടെ നാലാം ദശകത്തിലേക്കു കുതിക്കുന്ന ഗാര്‍ലന്റ്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ഇടവകയെ ഔദ്യോഗികമായി ഫൊറോനയായി ഉയര്‍ത്തപ്പെടുന്ന ചടങ്ങുകള്‍ ജൂണ്‍ ഒന്നിന്‌ ഞായാറാഴ്‌ച നടക്കും.

രാവിലെ ഒന്‍പതിന്‌ നടക്കുന്ന ചടങ്ങില്‍ ചിക്കാഗോ സെന്റ്‌ തോമസ്‌ രൂപതാ രൂപതാ ചാന്‍സലര്‍ റവ. ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത്‌ , ഇടവക വികാരി ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍, മറ്റു വൈദികരും വിശ്വാസികളും പങ്കെടുക്കും. ഇടവകയ ഫൊറോനാ പദവിയിലേക്ക്‌ ഉയര്‍ത്തുന്ന രൂപതാ മെത്രാന്‍ മാര്‍. ജേക്കബ്‌ അങ്ങാടിയത്തിന്റെ ഔദ്യോഗിക കല്‍പന ചടങ്ങില്‍ വായിക്കും.

കൊപ്പേല്‍ സെന്റ്‌ അല്‍ഫൊന്‍സാ ദേവാലയം, ഒക്ലഹോമ ഹോളി ഫാമിലി ദേവാലയം,ഓസ്റ്റിന്‍ സെന്റ്‌ അല്‍ഫൊന്‍സാ മിഷന്‍ എന്നീ ദേവാലയങ്ങലാണ്‌ സെന്റ്‌ തോമസ്‌ ഫോറോനായുടെ പരിധിയില്‍ വരുന്ന മറ്റു ദേവാലയങ്ങള്‍.

ഇന്ത്യയ്‌ക്കു പുറത്തുള്ള ആദ്യത്തെ സീറോ മലബാര്‍ ഇടവകയായ ഡാളസ്‌ സെന്റ്‌ തോമസ്‌ ഇടവക 1984ലാണ്‌ മിഷനായി ആരംഭിച്ചത്‌. തുടക്കത്തില്‍ ഡാളസ്‌ കത്തോലിക്കാ രൂപതയുടെ കീഴിലുള്ള ദേവാലയങ്ങള്‍ കേന്ദ്രമാക്കിയായിരുന്നു മിഷന്റെ പ്രവര്‍ത്തനങ്ങള്‍. വിശ്വാസികളുടെ എണ്ണം വര്‍ദ്ധിച്ചതോട 1992 ല്‍ ഗാര്‍ലന്‍ഡില്‍ സ്വന്തമായി പള്ളി വാങ്ങി സീറോമലബാര്‍ രീതിയില്‍ തുടങ്ങി.

ഇടവകയുടെ പ്രഥമ ഡിറക്ടര്‍ രൂപതാ ബിഷപ്പ്‌ മാര്‍. ജേക്കബ്‌ അങ്ങാടിയത്ത്‌ ആയിരുന്നു. 1999ല്‍ ഇന്ത്യക്കു പുറത്തുള്ള ആദ്യത്തെ സ്വതന്ത്ര ഇടവകയായി ഉയര്‍ത്തപ്പെട്ട ഇടവകയുടെ പ്രഥമ വികാരിയായി ഫാ. ജോണ്‍ മേലേപ്പുറം നിയമിതനായി. ഇടവക കൂടുതല്‍ സജീവമായാതോടെ 2002 ല്‍ പള്ളിയോടു ചേര്‍ന്ന്‌ പണികഴിപ്പിച്ച 18,000 ചതുരശ്ര അടിയുള്ള ജൂബിലി സെന്റര്‍ കുട്ടികളുടെ വേദപാഠ ക്ലാസുകള്‍ക്കും ഇടവകാംഗങ്ങളുടെ വിവിധ ആവശ്യങ്ങള്‍ക്കും മുതല്‍ക്കൂട്ടായി.

2003ല്‍ ഫാ. സഖറിയാസ്‌ തോട്ടുവേലില്‍ ഇടവകയുടെ വികാരിയായി . ഇടവകാംഗങ്ങളുടെ എണ്ണം വര്‍ദ്ധിച്ചതോടെ അദ്ദേഹം കൂടുതല്‍ സൗകര്യപ്രദമായ ദേവാലയത്തിനുള്ള ശ്രമങ്ങള്‍ക്കു തുടക്കമിട്ടു. 2009 ല്‍ നിയമിതനായ വികാരി ഫാ. സെബാസ്റ്റ്യന്‍ കണിയാമ്പടിയുടെ നേതൃത്വത്തില്‍ അത്യാധുനികസൗകര്യങ്ങളോടെ പൗരസ്‌ത്യു ക്രിസ്‌തീയ പാരമ്പര്യത്തില്‍ അധിഷ്ടിതമായി പണികഴിപ്പിച്ച പുതിയ ദേവാലയം തുടര്‍ന്ന്‌ 2011 ഡിസംബറില്‍ കൂദ്ദാശ ചെയ്യപ്പെട്ടു.

മൂന്നു ദശകങ്ങള്‍ പിന്നിടുമ്പോള്‍ സെന്റ്‌ തോമസ്‌ ഇടവക ഇപ്പോള്‍ ഡാലസിലും സമീപ പ്രദേശങ്ങളിലുമുള്ള സീറോ മലബാര്‍ വിശ്വാസികളുടെ ആധ്യാത്മിക ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ്‌.

ട്രസ്‌ടിമാരായ ഇമ്മാനുവല്‍ കുഴിപ്പളില്‍, ജിമ്മി മാത്യു എന്നിവര്‍ നേതൃത്വം നല്‌കുന്ന പാരീഷ്‌ കൌണ്‍സില്‍ എല്ലാവിധ ഒരുക്കങ്ങളും ഇടവകയില്‍ പൂര്‍ത്തിയായി. ഫോറോനായുടെ കീഴിലുള്ള ഇടവകകളിലെ എല്ലാ വിശ്വാസികളേയും ചടങ്ങിലേക്ക്‌ സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.