228വാഷിംഗ്ടണ്‍ ഡി.സി.: മെയ് 24, 25(ശനി, ഞായര്‍) തീയതികളില്‍, യൂണിവേഴ്സിറ്റി ഓഫ് മേരിലാന്റ് വോളിബോള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന 26-മത് ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.
പതിമൂന്ന് പ്രഗത്ഭ ടീമുകള്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റില്‍ നൂറില്‍പ്പരം പ്രശസ്ത വോളിബോള്‍ താരങ്ങള്‍ പങ്കെടുക്കും. ഏതാണ്ട് രണ്ടായിരത്തില്‍ പ്പരം വോളിബോള്‍ പ്രേമികളെയാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. പ്രവേശനം തികച്ചും സൗജന്യമാണ്.
ബാള്‍ട്ടിമോര്‍, വാഷിംഗ്ടണ്‍ കിംഗ്സ് സ്പോര്‍ട്സ് ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് ഇത്തവണ ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്. എല്ലാ വോളിബോള്‍ പ്രേമികളെയും സംഘാടകര്‍ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലേക്ക് സ്വാഗതം ചെയ്യുന്നു.
Address
Ritchic coliseum
7950 Baltimore Ave,
Maryland, 20724
കൂടുതല്‍ വിവരങ്ങള്‍ക്ക്
തോമസ് സെബാസ്റ്റ്യന്‍-240 422 10922
ജെറീഷ് ജോസ്- 703 477 3207
സുധീഷ് പ്രഭാകരന്-714-213-6531
Comments