You are Here : Home / USA News

ഒടുവില്‍ ചൂലിന് വന്‍ വിജയം : അധ്യാപികയെ ജോലിയില്‍ പ്രവേശിപ്പിക്കുവാന്‍ ഉത്തരവ്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, May 15, 2014 10:16 hrs UTC

ഡിട്രോയ്റ്റ് . ഇന്ത്യയിലുടനീളം കുമിഞ്ഞു കൂടി ദുര്‍ഗ്ഗന്ധം വമിക്കുന്നു. അനീതിയും അഴിമതിയും സ്വജനപക്ഷവാദവും അക്രമവും തൂത്തുവാരി വൃത്തിയാക്കുവാന്‍ ആം ആദ്മി പാര്‍ട്ടി ആയുധമാക്കിയ ചൂലിന്റെ വിജയ സാധ്യതകള്‍ വിലയിരുത്താനിരിക്കെ, ആക്രമണത്തിനെതിരെ ചൂല് പ്രയോഗം നടത്തിയതിന് ജോലി നഷ്ടപ്പെട്ട അധ്യാപികയെ മുന്‍കാല ശമ്പളത്തോടെ ജോലിയില്‍ പ്രവേശിപ്പിക്കുന്നത് ഉത്തരവിറക്കേണ്ടി വന്ന സംഭവം അമേരിക്കയിലെ ഡിട്രോയ്റ്റ് സംസ്ഥാനത്തു നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഏപ്രില്‍ 30 ന് രണ്ട് വിദ്യാര്‍ഥികള്‍ ക്ലാസ് റൂമില്‍ നടത്തിയ അടിപിടി കൂടുതല്‍ ഗൌരവമാവുന്നു എന്ന് കണ്ടപ്പോള്‍ ആക്രമം അവസാനിപ്പിക്കുന്നതിന് ഹൈസ്കൂള്‍ അധ്യാപിക കാട്ടിയ ആയുധം ചൂലായിരുന്നു. ചൂലുകൊണ്ട് ഒരു വിദ്യാര്‍ഥിയുടെ പുറത്ത് നിരവധി തവണ അടിച്ചു.

 

 

തക്ക സമയത്ത് അധ്യാപിക ഇടപെട്ടതിനാല്‍ വüലിയൊരു അപകടം ഒഴിവായെങ്കിലും ഭവിഷത്ത് ഭയാനകമായിരുന്നു സ്കൂളിന്റെ കോഡ് ഓഫ് കോണ്‍ട്രാക്റ്റ് വയലേറ്റ് ചെയ്തു എന്ന കുറ്റം ചുമത്തി അധ്യാപികയെ മെയ് 1 ന് ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. ഇതിനെതിരെ അധ്യാപിക സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ച് മുന്‍കാല ശമ്പളവും നല്‍കി തിരിച്ചെടുക്കുവാന്‍ വിദ്യാഭ്യാസ ജില്ലാധികൃതര്‍ മെയ് 12 ന് തീരുമാനിക്കുകയായിരുന്നു. കോളേജുകളിലും സ്കൂളുകളിലും വര്‍ദ്ധിച്ചു വരുന്ന ആക്രമണ പ്രവണതകള്‍ നിര്‍മാര്‍ജ്ജനം ചെയ്യുന്നതിന് അധ്യാപകര്‍ക്ക് പരിശീലനം നല്കുന്നതോടൊപ്പം തോക്ക് കൈവശം വയ്ക്കുന്നതിനുളള അധികാരം കൂടി നല്‍കിയിരുന്നെങ്കില്‍ ഇത്തരത്തിലുളള അടിപിടി അമര്‍ച്ച ചെയ്യുന്നതിന് ചൂലിനു പകരം തോക്ക് ഉപയോഗിക്കുമായിരുന്നേനെ ! അങ്ങനെ ഒരു നിയമം ഡിട്രോയ്റ്റില്‍ നിലവില്‍ ഇല്ലാതിരുന്നത് വിദ്യാര്‍ഥികളുടെ ഭാഗ്യമെന്നേ പറയാനാകൂ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.