You are Here : Home / USA News

സൗത്ത്‌ വെസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസനദിനാഘോഷം മെയ്‌ 16 ന്‌ ഹൂസ്റ്റണ്‍ സെന്‍റ്‌ ഗ്രിഗോറിയോസ്‌ ഇടവകയില്‍

Text Size  

Story Dated: Wednesday, May 14, 2014 10:17 hrs UTC

ഹൂസ്റ്റണ്‍ : മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ സൌത്ത്‌ വെസ്റ്റ്‌ ഭദ്രാസന അസ്സംബ്ലിയും, വൈദീക കോണ്‍ഫ്രന്‍സും, ഭദ്രാസനദിനാഘോഷവും മെയ്‌ മാസം 15 മുതല്‍ 17 വരെയുള്ള ദിവസങ്ങളില്‍ ഹൂസ്റ്റണില്‍ നടക്കും. ഭദ്രാസന ദിനാഘോഷം 16 നു വൈകിട്ട്‌ 7 മണിക്ക്‌ ഹൂസ്റ്റന്‍ സെന്‍റ്‌ ഗ്രിഗോറിയോസ്സ്‌ ഓര്‍ത്തഡോക്‌ള്‍സ്‌ ഇടവകയില്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ അലക്‌സിയോസ്സ്‌ മാര്‍ യൂസാബിയോസ്സ്‌ ഉദ്‌ഘാടനം ചെയ്യും.

 

 

വിവിധ ആല്‍മീയ സംഘടനകളുടെ പ്രതിനിധികള്‍ പ്രസംഗിക്കും. ഭദ്രാസന ആസ്ഥാനമായ ഊര്‍ശ്ലേം സെന്‍ററില്‍ കൂടുന്ന ജനറല്‍ അസ്സംബ്ലിയില്‍ ഭദ്രാസന സെക്രടറി റവ.ഡോ .ഫാ.ജോയി പൈങ്ങോലില്‍ ഭദ്രാസന അക്കൌണ്ടും, വാര്‍ഷിക റിപ്പോര്‍ട്ടും, ബഡ്‌ജറ്റും അവതരിപ്പിക്കും. ഭദ്രാസന ആസ്ഥാന സമുശ്ചയ വിപുലീകരണ പദ്ധതികള്‍ക്ക്‌ രൂപം നല്‍കുകയും ചെയ്യും . ഭദ്രാസന അസ്സംബ്ലിയുടെ ക്രമീകരണങ്ങള്‍ക്കായി റവ. ഫാ. പി .എം .ചെറിയാന്‍ ജനറല്‍ കണ്‍വീനറും, വെ.റവ. ഫാ. ഗീവര്‍ഗ്ഗീസ്സ്‌ അരൂപ്പാല (അക്കൊമോഡേഷന്‍) ), ഡോ.ഫാ. സി.ഒ . വര്‍ഗിസ്സ്‌ (പ്രോഗ്രാം ), ഫാ. മാത്തുകുട്ടി വര്‍ഗ്ഗീസ്സ്‌ (ഫുഡ്‌), ഫാ. ജോണ്‍ ഗീവര്‍ഗീസ്‌ (ഫൈനാന്‍സ്സ്‌), ഫാ .ജോയല്‍ മാത്യു (ട്രാന്‍സ്‌പോട്ടെഷന്‍ ), ഫാ.ജോഷ്വാ ജോര്‍ജ്‌ (രജിസ്‌ട്രേഷന്‍),ഫാ . ജേക്‌ കുര്യന്‍ (ലിറ്റെര്‍ജി ) എന്നിവര്‍ കണ്‍വീനര്‍മാരും ചാര്‍ളി വര്‍ഗ്ഗീസ്സ്‌ പടനിലം (കൌണ്‍സില്‍ കോര്‍ഡിനേറ്ററുമായി വിവധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.