You are Here : Home / USA News

പോള്‍ വാള്‍ട്ടില്‍ അന്ധയായ വിദ്യാര്‍ഥിനിയുടെ അതുല്യപ്രകടനം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, May 12, 2014 10:42 hrs UTC


ഓസ്റ്റിന്‍ . ബാഹ്യനേത്രങ്ങളുടെ അന്ധത പോള്‍വാള്‍ട്ടില്‍ ഉയരങ്ങള്‍ കീഴടക്കുവാന്‍ തടസ്സമല്ല എന്ന് എം. റോയ് റെയ്ന്‍സ് ഹൈസ്കൂളിലെ  വിദ്യാര്‍ഥിനി ചാര്‍ലറ്റ് ബ്രൌണ്‍ തന്റെ അതുല്യ പ്രകടനത്തിലൂടെ തെളിയിച്ചു.

മെയ് 9 വെളളിയാഴ്ച ടെക്സാസ് ഹൈസ്കൂള്‍ സ്റ്റേറ്റ് ചാമ്പ്യന്‍ ഷിപ്പില്‍ 11 അടി 3 ഇഞ്ച് ഉയരത്തില്‍ ചാടിയാണ് സ്റ്റേറ്റ് മീറ്റില്‍ പങ്കെടുക്കുന്നതിനുളള അര്‍ഹത ബ്രൌണ്‍ നേടിയത്.

കഴിഞ്ഞ വര്‍ഷം നടന്ന മത്സരത്തില്‍ 10-6 അടി ചാടിയെങ്കിലും മത്സരത്തില്‍ നിന്നും മെഡല്‍ നേടാനാകാതെ പുറത്തു പോകേണ്ടി വന്നു.

ഫിനിഷിങ് പോയിന്റില്‍ നിന്നിരുന്ന തന്റെ പ്രിയപ്പെട്ട വളര്‍ത്തുനായ ഡാര്‍ത്തിന്റേയും, പോളില്‍ കുത്തി ഉയരേണ്ട സമയത്തിന് സൂചന നല്‍കുന്ന ബീപറിന്റേയും സഹായത്തിലാണ് ഈ നേട്ടം കൈവരിക്കാനായതെന്ന് ബ്രൌണ്‍ പറഞ്ഞു.

കാണികളുടെ നിര്‍ലോഭമായ പിന്തുണയും ബ്രൌണിന് ലഭിച്ചു.  ഈസ്റ്റ് ഡാലസില്‍ നിന്നും 65 മൈല്‍ മാറി എംറോയ് ടൌണിലാണ് ബ്രൌണ്‍ താമസിക്കുന്നത്. പതിനാറുമാസം പ്രായമായപ്പോള്‍ തന്നെ കാറ്റ് റാക്കറ്റ് രോഗം കണ്ണുകളുടെ കാഴ്ചയ്ക്ക് മങ്ങല്‍ ഏലിപിച്ചു. പതിനൊന്നു വയസിനുളളില്‍ നിരവധി ശസ്ത്ര ക്രിയകള്‍ക്ക് വിധേയയായെങ്കിലും കാഴ്ച ശക്തി ക്രമേണ കുറഞ്ഞു വരികയായിരുന്നു 2013 ല്‍ ലീഗലി അന്ധയായി തീര്‍ന്ന ബ്രൌണ്‍ ഒരിക്കലും നിരാശപ്പെട്ടിരുന്നില്ല. ഇനിയും കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കണമെന്ന് ബ്രൌണിന്റെ മുമ്പില്‍ വിധിപോലും പരാജയം സമ്മതിക്കുമെന്നു തന്നെയാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.