You are Here : Home / USA News

ഓര്‍ത്തഡോക്‌സ്‌ ഫാമിലി കോണ്‍ഫറന്‍സ്‌: റജിസ്‌ട്രഷന്‍ ക്ലോസ്‌ ചെയ്‌തു

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Friday, May 09, 2014 09:35 hrs UTC

ന്യൂയോര്‍ക്ക്‌: അഭൂതപൂര്‍വമായ പങ്കാളിത്തം മൂലം ഫാമിലി കോണ്‍ഫറന്‍സ്‌ രജിസ്‌ട്രഷന്‌ വിരാമമായി. ലാന്‍കാസ്‌റ്റര്‍ ഹോസ്‌റ്റ്‌ ആന്‍ഡ്‌ കോണ്‍ഫറന്‍സ്‌ സെന്ററിലെ 250 മുറികളും ബുക്ക്‌ ചെയ്‌തു കഴിഞ്ഞതിനുശേഷം, തൊട്ടടുത്തുള്ള ഹോട്ടലില്‍ 75 മുറികള്‍ റിസര്‍വ്‌ ചെയ്‌തതും തീര്‍ന്നതിനാല്‍ ആണ്‌ രജിസ്‌ട്രഷന്‍ സമയത്തിന്‌ മുമ്പേ ക്ലോസ്‌ ചെയ്യേണ്‌ടി വന്നതെന്ന്‌ ജനറല്‍ സെക്രട്ടറി ഡോ. ഫിലിപ്പ്‌ ജോര്‍ജ്‌ അറിയിച്ചു. ബ്രോക്‌സ്‌ സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ ഇടവകയില്‍ വികാരി ഫാ. എ.കെ ചെറിയാന്റ അധ്യക്ഷതയില്‍ നടന്ന സമാപന യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഡോ. ഫിലിപ്പ്‌ ജോര്‍ജ്‌. സുവനീര്‍ ചീഫ്‌ എഡിറ്റര്‍ ബെന്നി കുര്യന്‍, ബിസിനസ്‌ മാനേജര്‍ ഷാജി വര്‍ഗീസ്‌ എന്നിവരും പ്രസംഗിച്ചു. ട്രഷറാര്‍ തോമസ്‌ ജോര്‍ജ്‌, സുവനീയര്‍ കമ്മിറ്റിയംഗം എബി കുര്യാക്കോസ്‌ എന്നിവരും സന്നിഹിതരായിരുന്നു. ഫാമിലി കോണ്‍ഫറന്‍സ്‌ സ്‌മരണിക ആയ സുവനീയറിന്റെ പ്രസിദ്ധീകരണത്തിലൂടെ ഒരുലക്ഷം ഡോളറിന്റെ വരുമാനമാണ്‌ ലക്ഷ്യമിട്ടിരുന്നതെന്ന്‌ കോഓര്‍ഡിനേറ്റര്‍ ഫാ. സുജിത്‌്‌ തോമസ്‌ അറിയിച്ചു. സുവനീയര്‍ പരസ്യ റജിസ്‌ട്രഷന്‍ ഫോം എം.വി കുര്യനു നല്‍കി ഫാ. എ.കെ ചെറിയാന്‍ സുവനീയര്‍ കാമ്പയിന്‍ ഉദ്‌ഘാടനം ചെയ്‌തു. കോണ്‍ഫറന്‍സിന്റെ വളര്‍ച്ചയില്‍ ഫാ. എ.കെ ചെറിയാന്‍ സംതൃപ്‌തി രേഖപ്പെടുത്തുകയും ജനറല്‍ സെക്രട്ടറി അടക്കമുള്ള കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളെ ശ്ലാഘിക്കുകയും ചെയ്‌തു. സുവനീര്‍ കാമ്പയിന്റെ ഭാഗമായുള്ള ഇടവക സന്ദര്‍ശനം തുടരുകയാണ്‌. മേയ്‌ 11 ന്‌ (ഞായര്‍) യോങ്കേഴ്‌സ്‌ ഇടവകയിലുള്ള സെന്റ്‌ ഗ്രിഗോറിയസ്‌ ഇടവക സന്ദര്‍ശിക്കും. വികാരി ഫാ. ദിലീപ്‌ ചെറിയാന്‍ യോഗത്തില്‍ അധ്യക്ഷത വഹിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.