ഹൂസ്റ്റണില്‍ റാന്നി കുടുംബസംഗമവും പിക്ക്നിക്കും മെയ് 3ന്
Text Size
പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Tuesday, April 29, 2014 10:09 hrs UTC
ഹൂസ്റ്റണ്‍ : റാന്നി അസ്സോസിയേഷന് ഓഫ് ഹൂസ്റ്റന്റെ
ആഭിമുഖ്യത്തില്‍ അഞ്ചാമത് വാര്‍ഷീകാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു.
മെയ് 3 ശനിയാഴ്ച രാവിലെ 9.30ന് മിസ്സോറി സിറ്റിയിലുള്ള കിറ്റി ഹോളൊ പാര്‍ക്കില്‍ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കുടുംബസംഗമവും, പിക്ക്നിക്കും ഉണ്ടായിരിക്കും.
പ്രായഭേദമെന്യേ എല്ലാവര്ക്കും പങ്കെടുക്കാവുന്ന കായിക-കലാപരിപാടികള്‍, വിഭവസമൃദ്ധമായ സദ്യ, വിവിധ മത്സരങ്ങള്‍ എന്നിവയും ക്രമീകരിച്ചിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.
ഒരേ നാട്ടില്‍ ജനിച്ചു വളര്‍ന്നവര്‍ക്ക് സൗഹൃദം പങ്കിടുന്നതിനും, ആശയവിനിമയം നടത്തുന്നതിനുമുള്ള ഒരു വേദിയായി വാര്ഷീകാഘോഷങ്ങളെ മാറ്റണമെന്നും, ഹൂസ്റ്റണിലും, പരിസര പ്രദേശങ്ങളിലുമുള്ള റാന്നി നിവാസികള്‍ എല്ലാവരും പരിപാടിയില്‍ വന്ന് സംബന്ധിച്ചു വന്‍ വിജയമാക്കണെന്ന് ജോയി മണ്ണില്‍(281 745 1459), ജീമോന്‍ റാന്നി(407 7184805), ഷിജു തച്ചനാലില്‍(281 736 5413), റെജി ചിറയില്‍(281 414 0721), റോയി തിയാടിക്കല്‍(832 768 2860) തുടങ്ങിയവര്‍ അഭ്യര്‍ത്ഥിച്ചു.
വാര്‍ഷിക സമ്മേളനത്തില്‍ റാന്നി അസ്സോസിയേഷന് പുതിയ വര്‍ഷത്തിലേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഉണ്ടായിരുന്നു.
Comments