You are Here : Home / USA News

ഐക്യദൂതുമായി സ്റ്റാറ്റന്‍ഐലന്റില്‍ എക്യൂമെനിക്കല്‍ പാത്രിയര്‍ക്കാ അനുസ്‌മരണം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, April 24, 2014 09:19 hrs UTC

   
ന്യൂയോര്‍ക്ക്‌: ലോക സമാധാനവും, മതസൗഹാര്‍ദ്ദവും, സഭാ ഐക്യവും മുഖമുദ്രയാക്കി നീണ്ട മുന്നര പതിറ്റാണ്ട്‌ കാലം ആഗോള സുറിയാനി ഓര്‍ത്തഡോക്‌സ്‌ സഭയെ നയിച്ച്‌ കാലം ചെയ്‌ത പരിശുദ്ധ ഇഗ്‌നാത്തിയോസ്‌ സാഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ്‌ ബാവയെ അനുസ്‌മരിക്കുവാന്‍ ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ഐലന്റിലുള്ള എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ്‌ കേരളാ ചര്‍ച്ചസ്‌ സംഘടിപ്പിച്ച അനുസ്‌മരണ സമ്മേളനം ഐക്യത്തിന്റേയും സഹവര്‍ത്തിത്വത്തിന്റേയും വേദിയായി. സെന്റ്‌ മേരീസ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ ഇക്കഴിഞ്ഞ മുപ്പതാം തീയതി നടന്ന പ്രൗഢമായ ചടങ്ങുകളിലും അനുസ്‌മരണ ശുശ്രൂഷകളിലും ഓര്‍ത്തഡോക്‌സ്‌, മാര്‍ത്തോമാ, കത്തോലിക്കാ, യാക്കോബായ, ക്‌നാനായ സഭകളിലെ വന്ദ്യ വൈദീക ശ്രേഷ്‌ഠര്‍, അത്മായ പ്രമുഖര്‍, സാമൂഹ്യ-സാംസ്‌കാരിക-സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

എക്യൂമെനിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റ്‌ റവ. മാത്യൂസ്‌ ഏബ്രഹാമിന്റെ (മാര്‍ത്തോമാ ചര്‍ച്ച്‌) മഹനീയ അധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ ആതിഥേയ ഇടവകയായ സെന്റ്‌ മേരീസ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ വികാരിയും എക്യൂമെനിക്കല്‍ പ്രസ്ഥാനത്തിന്റെ സജീവ സാന്നിധ്യവുമായ റവ.ഫാ. ടി.എ. തോമസ്‌ സ്വാഗതം ആശംസിച്ചു. ന്യൂയോര്‍ക്കിലെ പ്രമുഖ ഗായകനും, സാമൂഹ്യ പ്രവര്‍ത്തകനും, മികച്ച കലാകാരനുമായ റോഷിന്‍ മാമ്മന്‍ പ്രാര്‍ത്ഥനാ ഗാനം ആലപിച്ചു.

തികഞ്ഞ പ്രാര്‍ത്ഥനാ ജീവിതവും, ലളിതജീവിതത്‌പരതയും കൈമുതലായിട്ടുണ്ടായിരുന്ന പാത്രിയര്‍ക്കീസ്‌ ബാവായുടെ വിയോഗം ക്രൈസ്‌തവ സമൂഹത്തിന്‌ തീരാനഷ്‌ടമാണെന്നും അദ്ദേഹത്തിന്റെ ദീപ്‌ത സ്‌മരണയ്‌ക്കുമുന്നില്‍ സ്റ്റാറ്റന്‍ഐലന്റിലെ കേരള ക്രൈസ്‌തവ സമൂഹം ആദരാഞ്‌ജലിയര്‍പ്പിക്കുന്നുവെന്നും റവ. മാത്യൂസ്‌ ഏബ്രഹാം തന്റെ അധ്യക്ഷ പ്രസംഗത്തില്‍ പ്രസ്‌താവിച്ചു.

റവ. ഫാ. ചെറിയാന്‍ മുണ്ടയ്‌ക്കല്‍ (വികാരി, മാര്‍ ഗ്രിഗോറിയോസ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌) അനുശോചന പ്രമേയം അവതരിപ്പിച്ചു. സദസ്‌ ഒന്നടങ്കം എഴുന്നേറ്റ്‌ നിന്ന്‌ ആദരവ്‌ പ്രകടിപ്പിച്ചു. റവ.ഫാ. അലക്‌സ്‌ കെ. ജോയി (വികാരി, സെന്റ്‌ ജോര്‍ജ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌), റവ.ഫാ. രാജന്‍ പീറ്റര്‍ (വികാരി, സെന്റ്‌ സെന്റ്‌ ജോണ്‍സ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌), വെരി. റവ. ആന്റണി ഡിലൂക്ക (യുണൈറ്റഡ്‌ നേഷന്‍സ്‌ സ്‌പെഷല്‍ അഡൈ്വസര്‍, എക്യൂമെനിക്കല്‍ കമ്മീഷന്‍ അംഗം- മലങ്കര ആര്‍ച്ച്‌# ഡയോസിസ്‌), റവ.ഫാ. ജോ കാരിക്കുന്നേല്‍ (സെന്റ്‌ ക്ലെയര്‍ റോമന്‍ കാത്തലിക്‌ ചര്‍ച്ച്‌, ഫരോക്കിയല്‍ വികാര്‍),റവ.ഫാ. ഫൗസ്റ്റീനോ ക്വിന്റാനില്ല (സെന്റ്‌ ജോണ്‍സ്‌ ചര്‍ച്ച്‌, അസിസ്റ്റന്റ്‌ വികാരി), റവ.ഫാ. ആകാശ്‌ പോള്‍ ന്യൂജേഴ്‌സി (മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌), മാര്‍ത്തോമാ സഭ അസംബ്ലി അംഗം ജേക്കബ്‌ ചാക്കോ, സ്റ്റാറ്റന്‍ഐലന്റ്‌ മോര്‍ ഗ്രിഗോറിയോസ്‌ ദേവാലയ സ്ഥാപകാംഗവും പ്രമുഖ സാഹിത്യകാരനുമായ ജോണ്‍ മാത്യു (ജോണ്‍ വേറ്റം), ഷാജി എഡ്വേര്‍ഡ്‌ (കേരള കാത്തലിക്‌ അസോസിയേഷന്‍ പ്രസിഡന്റ്‌), പൊന്നച്ചന്‍ ചാക്കോ (എക്യൂമെനിക്കല്‍ കൗണ്‍സില്‍ വൈസ്‌ പ്രസിഡന്റ്‌, കേരള സമാജം മുന്‍ പ്രസിഡന്റ്‌), എസ്‌.എസ്‌ പ്രകാശ്‌ (സ്റ്റാറ്റന്‍ഐലന്റ്‌ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌), ക്യാപ്‌റ്റന്‍ രാജു ഫിലിപ്പ്‌ (ഫോമാ വൈസ്‌ പ്രസിഡന്റ്‌, സ്റ്റാറ്റന്‍ഐലന്റ്‌ കമ്യൂണിറ്റി ബോര്‍ഡ്‌ പ്രസിഡന്റ്‌), അച്ചന്‍കുഞ്ഞ്‌ കോവൂര്‍ (ക്‌നാനായ ആര്‍ച്ച്‌ ഡയോസിസ്‌ ഇന്‍ യു.എസ്‌.എ- യൂറോപ്പ്‌), തോമസ്‌ തോമസ്‌ പാലത്തറ (സീറോ മലബാര്‍ ഷിക്കാഗോ അതിരൂപതാ ബ്ലസ്‌ഡ്‌ കുഞ്ഞച്ചന്‍ പാരീഷ്‌ അംഗം), ജോര്‍ജ്‌ പി. ജയിംസ്‌ ഇലപ്പനാല്‍ (സെന്റ്‌ ജോണ്‍സ്‌ ചര്‍ച്ച്‌), ജോസ്‌ ഏബ്രഹാം (മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ്‌, ഫോമാ അഡൈ്വസറി ബോര്‍ഡ്‌ അംഗം), ഇന്റര്‍ഫെയ്‌ത്ത്‌ മേഖലയിലെ പ്രമുഖനും യോഗാചാര്യനുമായ ഗുരു ദിലീപ്‌ ജി തുടങ്ങിയ പ്രമുഖര്‍ വിവിധ ഇടവകകളേയും സംഘടനകളേയും പ്രതിനിധീകരിച്ച്‌ അനുസ്‌മരണ പ്രഭാഷണം നടത്തി.

ഇതര ക്രൈസ്‌തവ സഭകളും സമുദായങ്ങളുമായി ഉറ്റബന്ധം സ്ഥാപിച്ച സാഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ്‌ ബാവ ലോകത്തിലെ എല്ലാ മതങ്ങളേയും വിശ്വാസങ്ങളേയും ഏറെ ബഹുമാനിച്ച വ്യക്തിത്വമായിരുന്നു. ഇറാക്ക്‌- സിറിയന്‍ യുദ്ധങ്ങളിലൂടെ ഉടലെടുത്ത അസമാധാനം വെല്ലുവിളിയായപ്പോള്‍ ആത്മീയ ജീവിതത്തിലൂടെ ഉരുത്തിരിഞ്ഞ കരുത്താല്‍ അവയെ നേരിടാന്‍ കഴിഞ്ഞ ആചാര്യശ്രേഷ്‌ഠനായിരുന്നു. കേരളത്തിലെ സഭാ തര്‍ക്കങ്ങള്‍ക്ക്‌ ശാശ്വത പരിഹാരം ഉണ്ടാക്കുവാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുകയും പ്രയത്‌നിക്കുകയും ചെയ്‌തു. ലാളിത്യത്തിന്റേയും വിനയത്തിന്റേയും ആള്‍രുപമായിരുന്ന്‌ പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിട്ട ധന്യാത്മാവായിരുന്നു പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവയെന്ന്‌ പ്രഭാഷകര്‍ ചൂണ്ടിക്കാട്ടുകയും ലോക സമാധാനത്തിനും സഭാ ഐക്യത്തിനും വേണ്ടി നിലനില്‍ക്കുന്ന പുതിയ മേലധ്യക്ഷന്‍ സഭയ്‌ക്കുണ്ടാകട്ടെ എന്ന്‌ ആശംസിക്കുകയും ചെയ്‌തു. ബിജു ചെറിയാന്‍ ചടങ്ങില്‍ അവതാരകനായിരുന്നു. സമ്മേളനത്തിനുശേഷം നടന്ന അനുസ്‌മരണ ശുശ്രൂഷകള്‍ക്കും ധൂപ പ്രാര്‍ത്ഥനയ്‌ക്കും വൈദീക ശ്രേഷ്‌ഠരായ റവ.ഫാ. ടി.എ തോമസ്‌, റവ.ഫാ. അലക്‌സ്‌ ജോയി, റവ.ഫാ. രാജന്‍ പീറ്റര്‍, റവ.ഫാ. ചെറിയാന്‍ മുണ്ടയ്‌ക്കല്‍, റവ.ഫാ. ആകാശ്‌ പോള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

സ്റ്റാറ്റന്‍ഐലന്റിലെ വിവിധ ദേവാലയങ്ങളില്‍ നിന്നായി നിരവധി പേര്‍ ചടങ്ങുകളില്‍ പങ്കെടുത്തു. ഡമാസ്‌മകസിലെ പാത്രിയര്‍ക്കാ അരമനയില്‍ (മാറത്ത്‌ സെയ്‌ദനിയ) വെച്ച്‌ നടന്ന അവസാനഭാഗ കബറടക്ക ശുശ്രൂഷകളില്‍ പങ്കുചേരുവാന്‍ അസുലഭ ഭാഗ്യം ലഭിച്ച ഏക അമേരിക്കന്‍ മലയാളി കുടുംബം മത്തായി കീഞ്ഞേലില്‍- സൂസന്‍ കീഞ്ഞേലില്‍ ദമ്പതികള്‍ അനുസ്‌മരണ സമ്മേളനത്തിലും ശുശ്രൂഷകളിലും പങ്കെടുത്തു. ആഭ്യന്തര യുദ്ധഭീഷണി നിലനില്‍ക്കുന്ന സിറിയയിലേക്ക്‌ മലങ്കരയില്‍ നിന്നും ഉള്‍പ്പടെയുള്ള മെത്രാന്‍ സംഘത്തിനും, അത്മായര്‍ക്കും പ്രവേശനാനുമതി നിരാകരിച്ചപ്പോള്‍ തങ്ങള്‍ക്ക്‌ ലഭിച്ച അസുലഭ ഭാഗ്യത്തില്‍ യുദ്ധഭീഷണി വകവെയ്‌ക്കാതെ ഡമാസ്‌കസിലേക്ക്‌ പോകുവാന്‍ മത്തായി- സൂസന്‍ ദമ്പതികള്‍ ധൈര്യംകാട്ടി. പാത്രിയര്‍ക്കാ സെക്രട്ടറികൂടിയായ കരിമ്പനയ്‌ക്കല്‍ മാത്യൂസ്‌ മോര്‍ തിമോത്തിയോസ്‌ മെത്രാപ്പോലീത്തയാണ്‌ അനുമതി ലഭിച്ച ഏക മലയാളി ബിഷപ്പ്‌. മനോരമ ചാനല്‍ ന്യൂസ്‌ അവതാരക നിഷ ജേക്കബും ചടങ്ങുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ സിറിയയില്‍ എത്തിയിരുന്നു.

എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഭാരവാഹികളായ പൊന്നച്ചന്‍ ചാക്കോ, ആഷ്‌ളി മത്തായി, ഡോ. ജോണ്‍ കെ. തോമസ്‌, ഗീവര്‍ഗീസ്‌ തോമസ്‌, ക്യാപ്‌റ്റന്‍ രാജു ഫിലിപ്പ്‌, ജോസ്‌ ഏബ്രഹാം, റോഷിന്‍ മാമ്മന്‍, അച്ചന്‍കുഞ്ഞ്‌ കോവൂര്‍, ബിജു ചെറിയാന്‍ എന്നിവര്‍ ചടങ്ങുകളുടെ ഉജ്വല വിജയത്തിനായി പ്രവര്‍ത്തിച്ചു. ബിജു ചെറിയാന്‍ ഒരു വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.