You are Here : Home / USA News

പസഹാനോമ്പുകാല ധ്യാനത്തിനു ഓശാന ഞായറോടുകൂടി സമാപനം

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Thursday, April 10, 2014 01:07 hrs UTC


താമ്പാ. അമേരിക്കയിലെ 5 ഇടവകകളില്‍ നടത്തിവരുന്ന  പെസഹാ നോമ്പുകാല ഇടവക ധ്യാനത്തിന് താമ്പയില്‍ സമാപനം. താമ്പാ സേക്രഡ് ഹാര്‍ട്ട് ക്നാനായ കാത്തലിക് ദേവാലയത്തില്‍ ഏപ്രില്‍11, 12, 13  (വെള്ളി, ശനി, ഞായര്‍) തീയതികളിലാണ്  ധ്യാനം.



ധ്യാനത്തിന്റെ മുന്‍പ് ഇടദിവസങ്ങളിലുള്ള  ഫീല്‍ഡ്-ഗ്രാസ് റൂട്ട് ലെവല്‍ ഇവാന്‍്ജ്വലൈസേഷനു  വളരെ നല്ല പ്രതികരണമാണ് ഇടവകാംഗങ്ങളില്‍ നിന്ന് ലഭിക്കുന്നത്.   പ്രാര്‍ഥനാ ഗ്രൂപ്പുകള്‍,  കുടുംബ യൂണിറ്റ് - വാര്‍ഡ് തല കൂട്ടായ്മകള്‍, യൂത്ത് -ടീനേജ് ഗ്രൂപ്സ്, മറ്റു മിനിസ്ട്രീസ്  തുടങ്ങി വിവിധ സംഘടനകളിലേക്ക് ഇറങ്ങി ചെന്നുള്ള സുവിശേഷ വത്കരണത്തിനും  നല്ല പ്രതികരണമാണ് ഇടവക സമൂഹങ്ങളില്‍ നിന്ന് ലഭിക്കുന്നത്.


പെസഹാ ധ്യാനത്തിനു നേതൃത്വം നല്‍കുന്നത് അമേരിക്കയിലെ  ന്യൂജഴ്സിയിലെ  ട്രെന്റോണ് രൂപതയുടെ കീഴിnല്‍  പാസ്റ്റര്‍ ആയി പ്രവര്‍ത്തിക്കുന്ന ഫാ. സന്തോഷ് ജോര്‍ജ്   ഒ.എസ്.എസ്.ടി  യാണ്.   ത്രീത്വൈക സഭാംഗമായ അദ്ദേഹം  അടിമത്വ വിമോചനവും പരിശുദ്ധ ത്രിത്വമഹത്വവും എന്നുള്ള സഭയുടെ ആപ്തവാക്യവുമായി അമേരിക്കയിലെ  ഇടവകകളില്‍ ധ്യാനശുശ്രൂഷകള്‍ക്കും ഇടവക പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം വഹിക്കുന്നു.

തക്കല മിഷന്‍് ഡയോസിസിന്റെ മിഷന്‍ പ്രവര്‍്ത്തനങ്ങളിലും , ഒറീസയിലെ പീഡിപ്പിക്കപ്പെട്ട ക്രിസ്ത്യാനികളുടെ അഭയാര്‍്ത്ഥി ക്യാമ്പുകളിലും മിഷനറിയായി പ്രവര്‍്ത്തിച്ചിട്ടുണ്ട്.

യുവജനങ്ങള്‍ക്ക്  ആത്മീയ നേതൃത്വം കൊടുക്കുന്നത്  ഫാ. ബിജു പുത്തന്‍പുരയ്ക്കല്‍ ഒ.എസ്.എസ്.ടി യാണ്. ജീസസ് യൂത്തിന്റെ ഇന്റര്‍്നാഷണല്‍ പാസ്റ്റായ അദ്ദേഹം  യൂത്ത്-ഫാമിലി മേഖലകളില്‍ വര്‍ഷങ്ങളോളമുള്ള  പ്രവര്‍ത്തനപരിചയമുണ്ട്. നിലവില്‍് ബാംഗ്ളൂര്‍് ത്രിത്യക സഭയിലെ പ്രൊവിന്‍ഷ്യാള്‍് ആയി പ്രവര്‍ത്തിക്കുന്നു.


പെസഹാ ധ്യാനത്തിലെ മറ്റൊരു വചന പ്രഘോഷകന്‍ ബ്രദര്‍ റജി കൊട്ടാരം ആണ്. ഒരു കോളേജ് അധ്യാപകനായി തുടക്കം കുറിച്ച അദ്ദേഹം ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ  അത്ഭുതകരമായ സ്പര്‍ശനത്താല്‍  വചന പ്രഘോഷകനായി.   പരിശുദ്ധ കത്തോലിക്കാ സഭയില്‍് സ്തുതി ആരാധാനയ്ക്ക് ദൈവാത്മാവിനാല്‍് പ്രേരിതനായി ഒരു പുതിയ തുടക്കംകുറിച്ച വ്യക്തിയാണ് ബ്ര. റജി കൊട്ടാരം.  ഒട്ടു മിക്ക വിദേശരാജ്യങ്ങളിലും  ജനങ്ങളില്‍ പ്രത്യകിച്ചു യുവജനങ്ങള്‍്ക്കും യുവതലമുറക്കും   ഇന്നും എന്നും ജീവിക്കുന്ന ദൈവത്തിന്റെ ശക്തമായ സ്പര്‍ശനവും ദൈവാനുഭവവും സൌഖ്യവും ബ്ര. റജി കൊട്ടാരത്തിലൂടെ തിരിച്ചറിയാന്‍ കഴിഞ്ഞ്ിട്ടുണ്ട്്. 'ദൈവ കുഞ്ഞാടെ ആത്മനാഥനെ' എന്ന ഗാനം ഇദ്ദേഹം രചിച്ചതാണ്.  


മ്യൂസിക് മിനിസ്ട്രിക്ക് നേതൃത്വം കൊടുക്കുന്നത് ക്രിസ്തീയ  സംഗീതത്തിനു വേറിട്ട മാനം നല്‍കിയ    പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ പീറ്റര്‍ ചേരാനല്ലൂരാണ്  . സംഗീതം ശാസ്ത്രീയമായി പഠിക്കാതെ പരിശുദ്ധാത്മാവിനാല്‍് നിറഞ്ഞു 800-ഓളം പാട്ടുകള്‍ സംവിധാനം ചെയ്തു. ഈ  അനുഗ്രഹീത  ഗായകന്റെ ഗാനങ്ങളെല്ലാം  തന്നെ ജനഹൃദയങ്ങളെ ദൈവത്തിലേക്ക് അടുപ്പിച്ചു.

ഇദ്ദേഹത്തോടൊപ്പം ശാലോം യു.എസ്.എയുടെ പ്രശസ്ത കീബോര്‍ഡ് പ്ളേയറും ഗയകനുമായ ബിജു മലയാറ്റൂരുമുണ്ട്. ഇംഗ്ലീഷ് യൂത്ത് സെഷന്റെ സംഗീതം നയിക്കുന്നത് ലോസാഞ്ചലസിലുള്ള ജോസഫും വിര്‍്ജീനിയയില്‍ നിന്നുള്ള പോള്‍്വിനും ആണ്. ജിസ് ജേക്കബ് അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.